സമ്മര്‍ദം നിറഞ്ഞ ജോലി ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് സാധ്യത കൂട്ടുന്നെന്ന് പഠനം


Representative Image | Photo: Canva.com

ന്യൂഡല്‍ഹി: ചെറുപ്പക്കാരില്‍ പക്ഷാഘാതത്തിനുള്ള സാധ്യത കൂടി വരുന്നതായി പഠനം. ഇതില്‍തന്നെ ഉയര്‍ന്ന സമ്മര്‍ദം അനുഭവിച്ച് ജോലി ചെയ്യുന്ന ചെറുപ്പക്കാരിലാണ് രോഗസാധ്യത കൂടുതലെന്നാണ് കണ്ടെത്തിയത്.

ജോലി സംബന്ധമായ സമ്മര്‍ദങ്ങള്‍ നേരിടുന്നവര്‍, നീണ്ട സമയം ശരീരവ്യായാമം കുറഞ്ഞ ജോലി ചെയ്യുന്നവര്‍, എന്നിവരിലെല്ലാം പക്ഷാഘാതം വരാനുള്ള സാധ്യത, ഹൃദയാഘാതം വരാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണ്. 'ലോക പക്ഷാഘാതദിനം 2022'നോട് അനുബന്ധിച്ച് ജേണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ജെഎഎംഎ) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 20 വര്‍ഷമായി യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളെക്കുറിച്ചാണ് അതില്‍ വിശകലനം ചെയ്തിരിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ചെറുപ്പക്കാരില്‍ പക്ഷാഘാതം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.



'ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് വരാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയുന്നത് അവരെ ബോധവാന്മാരാക്കാനും രോഗം നിയന്ത്രിക്കാനും സഹായിക്കും. പ്രായംചെന്നവരിലെ പക്ഷാഘാതത്തിനുള്ള സാധ്യതയെ അടിസ്ഥാനമാക്കി പ്രായം കുറഞ്ഞവരില്‍ രോഗം കണ്ടെത്താനും അവരില്‍ രോഗത്തിന്റെ തീവ്രത കുറക്കാനും നമുക്ക് മികച്ച വഴികള്‍ ആവശ്യമാണ്'- ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫെലോ ആയ ഡോ. ലിന്‍ക്‌സിന്‍ ലി പറഞ്ഞു.

തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം വരുമ്പോഴാണ് പക്ഷാഘാതമുണ്ടാകുന്നത്. നിരവധി പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമാകുന്നു. രക്തക്കുഴലുകളിലെ തടസ്സങ്ങള്‍ക്ക് കാരണമാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, പൊണ്ണത്തടി എന്നിവ പക്ഷാഘാതമുണ്ടാക്കുമെന്നാണ് പണ്ടുമുതല്‍ക്കേ പറഞ്ഞുവന്നിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ ഇതിനോട് വൈരുധ്യമുള്ളതാണ്.

ഡോ. ലിന്‍ക്‌സിന്‍ ലിയുടെ പഠനത്തില്‍ പലതരം പക്ഷാഘാതങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 2002-2010, 2010-2018 എന്നീ കാലയളവില്‍ ചെറുപ്പക്കാരില്‍ 67 ശതമാനം വര്‍ധനവാണുണ്ടായത്. 55 വയസ്സിന് മുകളിലുള്ളവരില്‍ ഇത് 15 ശതമാനം കുറവാണ്.

' കാലങ്ങളായി നമ്മള്‍ കരുതുയിരുന്നത് പ്രായംചെന്നവരിലാണ് പക്ഷാഘാതം കൂടുതല്‍ എന്നാണ്. എന്നാല്‍ പുറത്തുവന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ചെറുപ്പക്കാരിലും ഈ രോഗം കൂടിവരുന്നതായാണ'് - മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടിവായ ഡോ. ആഞ്ജല ഹിന്റ് പറഞ്ഞു.

'ചെറുപ്പക്കാരില്‍ പക്ഷാഘാതം വന്നാല്‍ അത് ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കുന്നു. കരിയറിലെ തകര്‍ച്ചകള്‍ക്കും കുടുംബജീവിതത്തിന്റെ താളംതെറ്റലുകള്‍ക്കും അത് കാരണമാകും'- അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: stressful work increases risk of stroke in young adults


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented