തെരുവുനായ്ക്കളെ മാത്രം പഴിക്കല്ലേ.. കടിയിൽ പൂച്ചകളും മോശക്കാരല്ല


Representative Image| Photo: AP

മഞ്ചേരി: തെരുവുനായ്ക്കളെ മാത്രം പഴിക്കല്ലേ.. കടിയിൽ പൂച്ചകളും അത്ര മോശക്കാരല്ല. തെരുവുനായ നിയന്ത്രണത്തിന് സംസ്ഥാനസർക്കാർ നടപടിക്കൊരുങ്ങുമ്പോൾ വെല്ലുവിളിയായി പൂച്ചകളും.

ജില്ലയിൽ തെരുവു നായകളേക്കാൾ മനുഷ്യരെ അക്രമിച്ചത് പൂച്ചകളാണ്. മഞ്ചേരി മെഡിക്കൽ കോളേജിലെ പ്രിവന്റീവ് മെഡിസിൻ ക്ലിനിക്കിൽനിന്നുള്ള കണക്കുകൾ ഇത് വ്യക്തമാക്കുന്നു. ഇവിടെ ഓരോദിവസവും ചികിത്സ തേടിയെത്തുന്നവരിൽ 90 ശതമാനവും പൂച്ചകളുടെ ആക്രമണത്തിനിരയായവരാണ്.

തെരുവുനായ ആക്രമണം രൂക്ഷമായതോടെ ആശുപത്രിയിലെ പ്രിവന്റീവ് ക്ലിനിക്ക് ഒ.പി. ഉച്ചയ്ക്ക് ഒരുമണിവരെ പ്രവർത്തിക്കുന്നുണ്ട്. അത്യാഹിതവിഭാഗത്തിൽ 24 മണിക്കൂറും സേവനമുണ്ട്. ചൊവ്വാഴ്ച വിവിധ ജന്തുക്കളുടെ കടിയേറ്റ് 88 പേർ ഒ.പി.യിലെത്തി. ഇവരിൽ 74 പേരും പൂച്ച ആക്രമിച്ചവരാണ്.

തൊട്ടുപിന്നാലെയാണ് പട്ടിയുടെ കടിയേറ്റവരുടെ കണക്ക്, കുറുക്കൻ, നീർനായ, കുരങ്ങ് എന്നിവയുടെ അക്രമണം നേരിട്ടവരുമുണ്ട്. പേവിഷബാധയ്ക്കുള്ള വാക്‌സിനുകൾ ജില്ലയിലെ ആശുപത്രികളിൽ മതിയായ അളവിലുണ്ടെങ്കിലും മെഡിക്കൽകോളേജ് ആശുപത്രിയിൽ ഇതിന് മതിയായ ചികിത്സാസൗകര്യങ്ങളില്ല. പ്രിവന്റീവ് ക്ലിനിക്കിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്.

അത്യാഹിതവിഭാഗവും ക്ലിനിക്കും ആശുപത്രിയുടെ രണ്ടുഭാഗങ്ങളിൽ പ്രവർത്തിക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നു. കൂടുതൽ മുറിവേറ്റവർക്ക് കുത്തിവെപ്പ്‌ നൽകുന്നത് അത്യാഹിത വിഭാഗത്തിൽനിന്നാണ്. ഇതറിയാതെ പലരും ക്ലിനിക്കിൽ എത്തുകയാണ്. രണ്ടും ഒരുസ്ഥലത്തായാൽ ഡോക്ടറെക്കണ്ട് തുടർച്ചികിത്സ എളുപ്പമാകും.

Content Highlights: stray dog attacks, cat bite injuries


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022

Most Commented