Representative Image| Photo: Canva.com
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന ശത്രുക്കളിലൊന്ന് പഞ്ചസാരയാണ്. മധുരപ്രേമികൾക്ക് പലപ്പോഴും അവ ഉപേക്ഷിക്കാൻ കഴിയുകയില്ല. ഇനി ചിലരാകട്ടെ മധുരത്തിന് ബദൽ മാർഗങ്ങൾ സ്വീകരിക്കാറുമുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ മധുരത്തിന് ബദലായി ഉപയോഗിക്കുന്ന വസ്തുക്കൾക്കെതിരേ മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യ സംഘടന. ഇവ ടൈപ്പ് രണ്ട് പ്രമേഹത്തിനും ഹൃദ്രോഗം, സാംക്രമികരോഗങ്ങൾ എന്നിവയ്ക്കും കാരണമാവുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എയ്സൾഫെയിം കെ, അസ്പാർടെയിം, സൈക്ലാമേറ്റ്സ്, അഡ്വാൻടെയിം, നിയോടെയിം, സാകറിൻ, സൂക്രലോസ്, സ്റ്റെവിയ, തുടങ്ങിയവയാണ് പ്രധാന നോൺ ഷുഗർ സ്വീറ്റ്നേഴ്സ്. ഇവയിൽ കലോറി തീരെ കുറവോ, അല്ലെങ്കിൽ പൂർണമായും ഇല്ലാത്തതോ ആണെന്നാണ് വാദം. അതിനാൽ തന്നെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ഇതെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇവ വണ്ണം കുറയ്ക്കൽ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നില്ലെന്ന് മാത്രമല്ല മറ്റുപല രോഗങ്ങൾക്കും കാരണമാകുന്നു എന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ദീർഘനാളായുള്ള ഇവയുടെ ഉപയോഗം രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്ക്കുമ്പോൾ പഞ്ചസാരയ്ക്ക് ബദൽസംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ലെന്നും പകരം പഴങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നുമാണ് ലോകാരോഗ്യസംഘടന ഡയറക്ടർ ഫോർ ന്യൂട്രീഷൻ ആൻഡ് ഫുഡ് സേഫ്റ്റി ഫ്രാൻസെസ്കോ പറയുന്നത്.
ഷുഗർ സബ്‌സ്റ്റിറ്റ്യൂട്ടുകൾക്ക് പോഷകമൂല്യമില്ല. രോഗാവസ്ഥയിലെത്തിയിട്ടല്ല, കുട്ടിക്കാലം മുതൽതന്നെ മധുരത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്നാണ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നത്.
ഇവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളാണ് ഭാവിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നത്. കലോറി രഹിതമായ മധുരം എന്ന് കരുതി വണ്ണം കുറയ്ക്കുന്ന കാലത്ത് ഇവ ഉപയോഗിക്കുന്നുണ്ടെങ്കിൽ പുനർവിചിന്തനം ആവശ്യമാണെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന. നേരത്തേ പ്രമേഹ ബാധിതർ ആയവർ ഒഴികെയുള്ള എല്ലാ വിഭാഗത്തിനും ലോകാരോഗ്യസംഘടനയുടെ നിർദേശം ബാധകമാണ്.
Content Highlights: Stay away from sugar substitutes if you're trying to lose weight


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..