ദീര്‍ഘകാല ബഹിരാകാശ ജീവിതം തലച്ചോറിനെ ബാധിക്കുമെന്നു പഠനം


ഭൂഗുരുത്വബലം കുറഞ്ഞ സാഹചര്യത്തിലെ ജീവിതം ഇവരുടെ സംയോജിത തലച്ചോറിലും സെറിബ്രോ സ്‌പൈനല്‍ ദ്രവത്തിലും വികാസം സംഭവിക്കാന്‍ കാരണമായതായും പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നു.

Photo: Pixabay

ദീര്‍ഘകാലം ബഹിരാകാശ നിലയത്തില്‍ കഴിയുന്നത് യാത്രികരുടെ തലച്ചോറില്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്നു പഠനം. ഗവേഷണത്തിന്റെ ഭാഗമായി, ദീര്‍ഘകാലം ബഹിരാകാശത്തു ചെലവഴിക്കാനിരുന്ന 11 ബഹിരാകാശ യാത്രികരുടെ തലച്ചോര്‍ യാത്രയ്ക്കു മുന്നോടിയായി മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിങ്ങിന് വിധേയമാക്കിയിരുന്നു. പിന്നീട് ഇവര്‍ ബഹിരാകാശ യാത്ര കഴിഞ്ഞു ഭൂമിയില്‍ തിരിച്ചെത്തിയ അടുത്ത ദിവസവും പിന്നീടുള്ള കൃത്യമായ ഇടവേളകളിലും പരിശോധന തുടര്‍ന്നു.

ഭൂഗുരുത്വബലം കുറഞ്ഞ സാഹചര്യത്തിലെ ജീവിതം ഇവരുടെ സംയോജിത തലച്ചോറിലും സെറിബ്രോ സ്‌പൈനല്‍ ദ്രവത്തിലും വികാസം സംഭവിക്കാന്‍ കാരണമായതായും പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നു. പിറ്റിയൂട്ടറി ഗ്രന്ഥിയിലും മാറ്റം കണ്ടെത്തിയിട്ടുണ്ട്. മറവിരോഗം, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് മാറ്റങ്ങള്‍ വഴിയൊരുക്കിയേക്കാമെന്നും പഠനം പറയുന്നു.

ബഹിരാകാശയാത്ര നടത്തി ഒരു വര്‍ഷത്തിനു ശേഷം മാറ്റങ്ങള്‍ വര്‍ധിച്ചതായും ഇതു സ്ഥിരമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. ബഹിരാകാശ യാത്രികരില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരില്‍ പകുതിയിലേറെ പേര്‍ക്ക് കാഴ്ചാവൈകല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റേഡിയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Content Highlights: Space travel can seriously change your brain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented