സാധാരണ കണ്ടു വരുന്ന ഹൃദയരോഗമായ ആട്രിയല്‍ ഫൈബ്രില്ലേഷന്‍ (ക്രമമല്ലാത്ത ഹൃദയമിടിപ്പ്) കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു.

ബെല്‍ജിയം ഹസ്സല്‍ട്ട് സര്‍വകലാശാലയിലെ  ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഹൃദയ സംരക്ഷണത്തിന്റെ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ക്രമമല്ലാത്ത ഹൃദയമിടിപ്പ് രക്തമൊഴുക്കിനെ കുറക്കുമെന്നും 20 മുതല്‍ 30 ശതമാനം വരെയുള്ള എല്ലാത്തരം പക്ഷാഘാതങ്ങള്‍ക്കു കാരണം ക്രമമല്ലാത്ത ഹൃദയമിടിപ്പാണെന്നുമാണ്‌ കണ്ടിത്തിയിരിക്കുന്നത്. കൂടാതെ, അകാലമരണത്തിനും ഇത് കാരണമാകുന്നു.

ഹൃദയമിടിപ്പ്, ശ്വാസോച്ഛാസത്തിലെ ദൈര്‍ഘ്യക്കുറവ്, ക്ഷീണം എന്നിവ നിരീക്ഷിച്ച് ഹൃദയത്തിന്റെ താളം പുതിയ ആപ്പ് അളക്കും. ഇടതുകൈയുടെ ചൂണ്ടുവിരല്‍ സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറയ്ക്ക് മുന്നില്‍ ഒരു മിനിറ്റ് നേരം പിടിയ്ക്കുക. അതിനുശേഷം ഹൃദയമിടിപ്പും ഒപ്പം ഹൃദയാരോഗ്യവും സംബന്ഘിച്ച ഒരു വിശദീകരണ കുറിപ്പും അടങ്ങിയ ഒരു റിപ്പോര്‍ട്ട് ആപ്പ് നല്‍കുന്നതാണ്.

ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിനുള്ള വളരെ ചെലവു കുറഞ്ഞ മാര്‍ഗമാണിത്. ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാവുന്ന ഈ രോഗം തിരിച്ചറിയുന്നതിനും ആപ്പ് സഹായിക്കുമെന്നാണ്‌ കണ്ടുപിടിത്തത്തിന് നേതൃത്വം നല്‍കിയ  ഹസ്സല്‍ട്ട് സര്‍വകലാശാലയിലെ പ്രൊഫസര്‍ പീറ്റര്‍ വാണ്ടര്‍വൂര്‍ട് പറയുന്നത്.

ആര്‍ട്ടിയല്‍ ഫൈബ്രില്ലേഷന്‍ തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്ക് ചികിത്സ നേരത്തെ തുടങ്ങുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

content highlight: Something wrong with your heart? This smartphone app can tell