മാതാപിതാക്കളുടെ ജീവിതശൈലിയും ആരോഗ്യശീലങ്ങളും കുട്ടികളെ വലിയതോതിൽ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ടിലെ ലീഡ്‌സ് സർവകലാശാലാ ഗവേഷകരുടെ പഠനം. നിങ്ങൾ മദ്യപാനിയോ പുകവലിക്കാരനോ ആണെങ്കിൽ കുട്ടികൾ പ്രായമാവുമ്പോൾ ഈ ശീലത്തിന് അടിമപ്പെടാൻ സാധ്യത വളരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ദി കൺസർവേഷൻ ജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

അമ്പതിനും അതിനുമുകളിലും പ്രായമുള്ള 21000 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരുടെ പുകവലി, മദ്യപാന ശീലങ്ങൾ, പൊണ്ണത്തടി, വ്യായാമമില്ലായ്മ തുടങ്ങിയവ മാതാപിതാക്കളുടെ ജീവിതശൈലിയുമായി താരതമ്യപ്പെടുത്തിയായിരുന്നു പഠനം.

 അച്ഛനമ്മമാരുടെ മോശം ശീലങ്ങൾ കുട്ടികൾ അനുകരിക്കുന്നതിലൂടെ അവരുടെ ആരോഗ്യവും അപകടത്തിലാവുന്നു. കുട്ടിക്ക് 12 വയസ്സുള്ളപ്പോൾ പിതാവ് പുകവലിക്കാരനെങ്കിൽ കുട്ടി മുതിരുമ്പോൾ പുകവലിക്കാരനാവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടിരട്ടിയാണ്. അമ്മ പുകവലിക്കാരിയാണെങ്കിൽ പെൺമക്കളാവും പുകവലിക്കാരാവുകയെന്നും ദി കൺസർവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Content Highlights: smoking drugs alcoholism