പുകവലി ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. കാഴ്ചത്തകരാറുള്ളവര്‍ പുകവലിക്കാരുടെയിടയില്‍ കൂടുതലാണെന്നാണ് പുതിയപഠനം തെളിയിക്കുന്നത്. 

സിഗരറ്റിലടങ്ങിയിരിക്കുന്ന ഈയം, ചെമ്പ് എന്നീ ലോഹങ്ങള്‍ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം. മറ്റസുഖങ്ങളോടനുബന്ധിച്ചുണ്ടകുന്ന കാഴ്ചത്തകരാറുകള്‍ കൂടുതല്‍ ഗുരുതരമാക്കാനും പുകവലിയിടയാക്കും. ബ്രിട്ടനിലെ ഒപ്‌റ്റോമെട്രിസ്റ്റുകളുടെ സംഘടന നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 2006 പേരില്‍ അഞ്ചില്‍ ഒരാള്‍ മാത്രമേ പുകവലി കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനെക്കുറിച്ച് അറിവുള്ളൂ. 

ലോക ജനസംഖ്യയില്‍ ഭൂരിഭാഗം പേരും പുകവലി അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് അറിവുള്ളവരാണെങ്കിലും കണ്ണുകള്‍ക്കുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് അജ്ഞരാണെന്ന് പഠനം പറയുന്നു. 

Content Highlight: smoking damages eyes, smoking and eye sight, smoking damages eye