രുദിവസം എത്രനേരം നടന്നെന്നും ശാരീരിക വ്യായാമം ചെയ്‌തെന്നുമൊക്കെ ഉപയോക്താവിനെ അറിയിക്കുന്ന, കൈയില്‍ക്കെട്ടി നടക്കാവുന്ന ബാന്‍ഡുകളുണ്ട്. എന്നാല്‍, ഉപയോഗിക്കുന്നയാളിന്റെ വികാരങ്ങള്‍ മാറുന്നതനുസരിച്ച് നിറംമാറുകയും സ്പന്ദിക്കുകയും ചൂടുകൂട്ടുകയുമൊക്കെ ചെയ്ത് വികാരമാറ്റത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കുന്ന സ്മാര്‍ട്ട് ബാന്‍ഡുകളാണ് സാങ്കേതികരംഗത്തെ പുതിയ ട്രെന്‍ഡ്. 

വിഷാദം, ഉത്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നീ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് ഇവ കൂടുതലായി പ്രയോജനപ്പെടുക. ഇത്തരം പ്രശ്‌നങ്ങളനുഭവിക്കുന്ന രോഗികള്‍ സ്മാര്‍ട്ട് ബാന്‍ഡ് ധരിക്കുന്നത് വികാരങ്ങള്‍ മാറുന്നത് സ്വയം മനസ്സിലാക്കാനും നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചൂടുകൂടുന്നതിനനുസരിച്ച് നിറംമാറുന്ന തെര്‍മോക്രൊമിക് വസ്തുക്കളുപയോഗിച്ചാണ് ഈ ബാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്. 

ശരീരോഷ്മാവിന്റെ വ്യതിയാനവും തൊലിയുടെ വൈദ്യുതചാലകശക്തിയുമൊക്കെ പരിശോധിച്ചാണ് ഈ ബാന്‍ഡുകള്‍ വികാരമാറ്റങ്ങള്‍ തിരിച്ചറിയുക. ചെറിയ വികാരമാറ്റങ്ങള്‍പോലും തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നയാളെ അറിയിക്കാന്‍ ഈ ബാന്‍ഡുകള്‍ക്കാവും.

ബ്രിട്ടനിലെ ലാന്‍കാസ്റ്റര്‍ സര്‍വകലാശാലയില്‍നിന്നുള്ള മുഹമ്മദ് ഉമൈര്‍ എന്ന ഗവേഷകന്റെ നേതൃത്വത്തിലാണ് ഈ സ്മാര്‍ട്ട് ബാന്‍ഡ് വികസിപ്പിച്ചെടുത്തത്. 

Content Highlight: Smart band, Smart Wrist Band, Lancaster University, wrist band to monitor emotions, Wrist Band for monitoring emotions