ഉറക്കം അഞ്ചുമണിക്കൂറിൽ കുറവാണോ? മാറാവ്യാധികൾ പിന്നാലെയുണ്ട്


Representative Image| Photo: Canva.com

ഉറക്കത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ശീലമാണ്. ചിലർക്ക് കിടക്കുന്നതേ ഓർമയുണ്ടാവൂ, ഞൊടിയിടയിൽ ഉറങ്ങിയിരിക്കും. ഇനി ചിലർ തിരിഞ്ഞു മറിഞ്ഞും കിടന്ന് സമയമെടുത്ത് ഉറങ്ങുന്നവരാണ്. വേറെ ചിലരാകട്ടെ ഫോണിലും ടിവിക്കും മുന്നിൽ ഏറെ സമയം ചെലവഴിച്ച് ഉറക്കം തൂങ്ങിവീഴുന്നവരാണ്. ഉറക്കം അത്ര നിസ്സാരമാക്കേണ്ടതല്ല എന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ നേരത്തേ പുറത്തുവന്നിട്ടുണ്ട്. വണ്ണം കുറയ്ക്കുന്ന പ്രക്രിയയിൽ ഉൾപ്പെടെ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പല പഠനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ഉറക്കം നിത്യജീവിതത്തിൽ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്ന ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

അഞ്ചുമണിക്കൂർ മാത്രമോ അതിൽ താഴെയോ ഉറങ്ങുന്നവരെ കാത്തിരിക്കുന്ന അപകടാവസ്ഥകളെക്കുറിച്ചാണ് പഠനത്തിൽ പങ്കുവെക്കുന്നത്. പാരീസ് സൈറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. സെവെറിൻ സാബിയയുടെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. അമ്പതു വയസ്സും അതിനു മുകളിലും പ്രായമുള്ളവർ നിർബന്ധമായും അഞ്ചു മണിക്കൂറിനു മുകളിൽ ഉറങ്ങിയിരിക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന ആരോ​ഗ്യപ്രശ്നങ്ങളുമാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. PLOS Medicine എന്ന ജേർണലിലാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്.

7675 ബ്രിട്ടീഷ് പൗരന്മാരെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. അമ്പതും അറുപതും എഴുപതും വയസ്സു പ്രായമുള്ളവരായിരുന്നു ഇവർ. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിനിടയിലുള്ള ഇവരുടെ ഉറക്കത്തിന്റെ രീതി നിരീക്ഷിച്ചാണ് പഠനം സംഘടിപ്പിച്ചത്. ഉറക്കവും ആരോ​ഗ്യപ്രശ്നവും തമ്മിലുള്ള ബന്ധമാണ് പരിശോധിച്ചത്. ഉറക്കക്കുറവ് നേരിടുന്നവരിൽ പലരും രണ്ടോ അതിലധികമോ ​മാറാവ്യാധികൾക്ക് അടിമകളാണെന്ന് കണ്ടെത്തി. അഞ്ചുമണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്ന അമ്പതു വയസ്സു പ്രായക്കാരിൽ ഹൃദ്രോ​ഗങ്ങൾ, ഡയബറ്റിസ്, കാൻസർ മുതലയാവ കാണപ്പെടുന്നതായി ഗവേഷകർ വ്യക്തമാക്കി. ഏഴുമണിക്കൂർ ഉറക്കം ലഭിക്കുന്നവരെ അപേക്ഷിച്ച് ഉറക്കക്കുറവ് നേരിടുന്നവരിൽ രോ​ഗസാധ്യത ഇരുപതു ശതമാനത്തോളം അധികമാണെന്നാണ് പഠനം പറയുന്നത്.

Also Read

നിത്യവും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ...

മുലഞെട്ടിലെ നിറവ്യത്യാസവും സ്രവങ്ങളും ശ്രദ്ധിക്കണം ...

പനി സങ്കീർണമാകാൻ കാത്തുനിൽക്കരുത്, ‍ഡെങ്കിപ്പനി ...

മസ്തിഷ്‌കാഘാത രോഗികളിൽ 60 ശതമാനവും ഇന്ത്യയിൽ; ...

ഗുരുതരമായാൽ കോമയിലായേക്കാം, പെട്ടെന്നുള്ള ...

പ്രായം കൂടുംതോറും ആളുകളുടെ ഉറക്കത്തിന്റെ ശീലത്തിലും സ്വഭാവത്തിലും മാറ്റമുണ്ടാകും. എങ്കിലും രാത്രി ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങുന്നതാണ് അഭികാമ്യം. ഇതിൽ കൂടുതലോ കുറവോ ഉറങ്ങുന്നത് ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തിയേക്കാം- സെവെറിൻ വ്യക്തമാക്കുന്നു.

മതിയായ ഉറക്കം നേടുന്നതിനായി ശീലങ്ങളിൽ വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ചും സെവെറിൻ പറയുന്നുണ്ട്. കിടക്കാൻ പോകും മുമ്പ് ബെഡ്റൂം നിശബ്ദമായിരിക്കാനും വെളിച്ചം ഒഴിവാക്കാനും ശ്ര​ദ്ധിക്കണമെന്നും സുഖകരമായ ഉറക്കത്തിനുള്ള അന്തരീക്ഷം ഒരുക്കണമെന്നും സെവെറിൻ പറയുന്നു. ഉറക്കത്തിന് മുമ്പ് വയറുനിറച്ച് ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണമെന്നും ഇലക്ട്രോണിക് ഡിവൈസുകൾ കിടക്കയിലേക്ക് കൊണ്ടുവരുന്ന ശീലം പാടേ ഉപേക്ഷിക്കണമെന്നും സെവെറിൻ പറയുന്നു. പകൽസമയത്ത് ആരോ​ഗ്യപ്രദമായ വ്യായാമം ശീലമാക്കുന്നത് രാത്രിയിൽ മതിയായ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നും സെവെറിൻ പറയുന്നു.

Content Highlights: sleeping five hours or less can cause chronic disease in those aged above 50


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented