റക്കം പോയാല്‍ എല്ലാം പോയി..! ഇല്ല എന്നാണോ? ഉറക്കം ശരിയായില്ലെങ്കില്‍ ക്ഷീണമായും തലവേദനയായും ഉറക്കച്ചടവായും നിങ്ങളുടെ ദിവസമങ്ങനെ പോവും. എന്നാല്‍ ഇതിനപ്പുറം ഉറക്കം തടസ്സപ്പെടുന്നത് നിങ്ങളുടെ ശരീരത്തിന്റെ താളം തന്നെ തെറ്റിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

ഉറക്കം നഷ്ടമാവുന്നത് രക്തസമ്മര്‍ദ്ദനില വര്‍ധിപ്പിക്കും. ദിവസം മുഴുവന്‍ രക്തസമ്മര്‍ദ്ദനില കൂടിത്തന്നെ തുടരാനാണ് സാധ്യതയെന്നും പഠനം പറയുന്നു. 

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ രക്തസമ്മര്‍ദ്ദ നിലയ്ക്ക് നിര്‍ണായകമായ പങ്കാണുള്ളത്. അമിത രക്തസമ്മര്‍ദ്ദം മറ്റ് പല ശാരീരികപ്രശ്‌നങ്ങളിലേക്കും വഴിതുറക്കുന്നുണ്ട്. നിശബ്ദകൊലയാളി എന്നാണ് അമിതരക്തസമ്മര്‍ദ്ദത്തെ വിശേഷിപ്പിക്കുന്നത്.

ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടല്‍, വൃക്കരോഗം എന്നീ രോഗങ്ങള്‍ക്ക് അമിതരക്തസമ്മര്‍ദ്ദവും കാരണമാവുന്നുണ്ടെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. 

Content Highlight:Sleeping Disorder, Bad sleep, Sleep and Blood Pressure level, Bad sleep and High Blood Pressure