Representative Image| Photo: Canva.com
തിരുവനന്തപുരം: ഉറക്കക്കുറവുള്ളവരിൽ നാലിരട്ടി വരെ അമിതവണ്ണത്തിനു സാധ്യതയെന്ന് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തി.
സംസ്ഥാനത്തെ 240 ഡോക്ടർമാരിൽനിന്നു ചോദ്യാവലി നൽകി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 84 ശതമാനം പേരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്നു കണ്ടെത്തി.
അതിൽ 46 ശതമാനം ഡോക്ടർമാരിലും അനുബന്ധ അസുഖങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്താതിസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം, തൈറോയ്ഡ് എന്നിവയാണ് ഡോക്ടർമാരിൽ പ്രധാനമായും കണ്ടെത്തിയത്.
തിരുവനന്തപുരം, കൊല്ലം മെഡിക്കൽ കോളേജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഡോക്ടർമാരിലെ ഉറക്കക്കുറവ് ഈ ആരോഗ്യപ്രശ്‌നങ്ങൾക്കു പ്രധാന ഘടകമാണ്. ഇന്ത്യയിൽ, പൊണ്ണത്തടിയുടെ വ്യാപനം 11.8 മുതൽ 31.3 ശതമാനം വരെയാകുമ്പോൾ, കേരളത്തിൽ ഏകദേശം 40 ശതമാനമാണ്.
ജനറൽ പ്രാക്ടീസ് നടത്തുന്നവർ, ഭരണച്ചുമതലയുള്ളവർ. കൺസൾട്ടന്റുമാർ, സ്‌പെഷ്യലിസ്റ്റുമാർ എന്നിവരെയും പഠനത്തിൽ ഉൾപ്പെടുത്തി. പകുതിയിലധികം ഡോക്ടർമാരും ശരീരഭാരം നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല.
ഇതനുസരിച്ച് 29 ശതമാനം ഡോക്ടർമാർക്ക് അമിതഭാരവും 55 ശതമാനം പേർക്ക് പൊണ്ണത്തടിയുമാണെന്നാണ് കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എം.കെ.അഞ്ജന, ഡോ. ടോണി ലോറൻസ്, പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്.ഇന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
Content Highlights: sleep deprivation and obesity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..