പാരസെറ്റമോൾ ഉൾപ്പെടെ 16 മരുന്നുകൾ നേരിട്ടുവാങ്ങാം; ഡോക്ടറുടെ കുറിപ്പ് വേണ്ടിവരില്ല


അംഗീകൃത മെഡിക്കൽ സ്റ്റോറുകളിൽനിന്നു ഈ മരുന്നുകൾ ആർക്കും വാങ്ങാം

Representative Image | Photo: AFP

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ 16 മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും വാങ്ങാൻ അവസരമൊരുങ്ങുന്നു. ഇതിനായി 1945-ലെ ഔഷധനിയന്ത്രണനിയമം ഭേദഗതി ചെയ്യുന്നതിന്റെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.

നിയമം പ്രാബല്യത്തിലായാൽ അംഗീകൃത മെഡിക്കൽ സ്റ്റോറുകളിൽനിന്നു ഈ മരുന്നുകൾ ആർക്കും വാങ്ങാം. പരമാവധി അഞ്ചുദിവസത്തേക്കുള്ള മരുന്നുകളേ ഇത്തരത്തിൽ വിൽക്കാനും വാങ്ങാനും കഴിയൂ. രോഗലക്ഷണങ്ങൾ തുടർന്നാൽ രോഗി ഡോക്ടറെ സമീപിക്കണം.

നിലവിലെ നിയമമനുസരിച്ച് നിർദിഷ്ട 16 മരുന്നുകൾ വാങ്ങാൻ ഡോക്ടറുടെ നിർദേശം നിർബന്ധമായിരുന്നു. എന്നാൽ, പല മരുന്നുകളും ഇപ്പോൾ മെഡിക്കൽസ്റ്റോറുകളിൽനിന്ന് ഡോക്ടറുടെ നിർദേശം ഇല്ലാതെതന്നെ ആളുകൾ വാങ്ങുന്നുണ്ട്.

കുറിപ്പടിയില്ലാതെവാങ്ങാവുന്ന മരുന്നുകൾ

പൊവൈഡോൺ സൊലൂഷൻ കംപോസിഷൻ
ക്ലോറോഹെക്‌സിഡൈൻ മൗത്ത് വാഷ്
ക്ലോട്രിമേസോൾ ക്രീം കംപോസിഷൻ
ക്രോട്രിമേസോൾ ഡസ്റ്റിങ് പൗഡർ കോംപോസിഷൻ
ഡെക്‌സോമെത്രോർഫൻ ഹൈഡ്രോബ്രോമൈഡ് ലോസെൻജസ്
ഡൈക്ലോഫിനാക് ഓയിന്റ്‌മെന്റ്
ഡൈഫൻഹൈഡ്രാമൈൻ കാപ്‌സ്യൂൾ 25 എം.ജി.
പാരസെറ്റമോൾ 500 എം.ജി
സോഡിയം ക്ലോറൈഡ് നേസൽ സ്‌പ്രേ
ഓക്‌സിമെറ്റാസോളിൻ നേസൽ സൊലൂഷൻ
കീറ്റോകോണസോൾ ഷാമ്പൂ
ലാക്ടോലോസ് സൊലൂഷൻ 10 എം.ജി
ബെൻസോൾ പെറോക്‌സൈഡ്
കലാമിൻ ലോഷൻ
സൈലോമെറ്റോസോളിൻ ഹൈഡ്രോക്ലോറിൻ
ബിസാകോഡി ടാബ്‍ലറ്റ് (5 എം.ജി.).

Content Highlights: sixteen common drugs may soon be available without prescription

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented