വിഷാദത്തോട് പൊരുതാൻ വെറുതെയൊരു നടത്തം പോലും ഫലപ്രദം


ചടുലനടത്തം പോലുള്ള വ്യായാമങ്ങൾ‌ വിഷാദത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. 

Representative Image | Photo: Gettyimages.in

ജീവിതരീതിയും സാമൂഹിക സാമ്പത്തിക ഘടകങ്ങളും ആരോ​ഗ്യാവസ്ഥയും തുടങ്ങി വിഷാദത്തിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്. സ്വന്തം ഭാ​ഗത്തു നിന്നുള്ള ചെറിയ ചില പരിശ്രമങ്ങൾ പോലും വിഷാദത്തോട് പൊരുതാൻ സഹായകമായേക്കാം. ചടുലനടത്തം പോലുള്ള വ്യായാമങ്ങൾ‌ വിഷാദത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

കേംബ്രിജ്, സി‍ഡ്നി സർവകലാശാലകളിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ആഴ്ചയിൽ 1.25 മണിക്കൂറുള്ള ചടുലനടത്തം പതിനെട്ടു ശതമാനത്തോളം വിഷാദരോ​ഗത്തിനെതിരെ പൊരുതാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

ഒരു വ്യായാമവും ചെയ്യാതെ ഇരിക്കുന്നതിൽ നിന്ന് അൽപമെങ്കിലും വ്യായാമം ചെയ്യുന്ന അവസ്ഥയിലേക്കുള്ള മാറ്റമാണ് ഇതിനു പിന്നിൽ എന്ന് JAMA സൈക്യാട്രി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

190,000 പേരിൽ നടത്തിയ പതിനഞ്ചോളം പഠനങ്ങൾക്കൊടുവിലാണ് വിഷാദത്തെ കുറയ്ക്കാൻ വ്യായാമം സഹായകമാകുന്ന വിധത്തെക്കുറിച്ച് ​ഗവേഷകർ പഠനം നടത്തിയത്.

വ്യായാമമേ ചെയ്യാത്തവരെ അപേക്ഷിച്ച് ആഴ്ചയിൽ മൂന്നുതവണ നടക്കുന്നതുപോലും മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ​ഗവേഷകനും യേൽ സർവകലാശാലയിലെ സൈക്യാട്രി വിഭാ​ഗം പ്രൊഫസറുമായ ആദം ചെക്രോഡ് പറയുന്നു.

ആഴ്ചയിൽ മൂന്നു മുതൽ അഞ്ചുതവണയെങ്കിലും മുക്കാൽ മണിക്കൂറോളം വ്യായാമം ചെയ്യുന്നത് മാനസികാരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് 2018ലെ പഠനത്തിൽ പറഞ്ഞിരുന്നു. വീട്ടുജോലിയിൽ ഏർപ്പെടുന്നതു പോലും വിഷാദദിനങ്ങളെ പത്തുശതമാനത്തോളം കുറയ്ക്കുമെന്ന് ​ഗവേഷകർ കണ്ടെത്തിയിരുന്നു.

കുട്ടികളിൽ ചെറിയ വ്യായാമങ്ങൾ ശീലമാക്കുന്നത് ഭാവിയിൽ വിഷാദരോ​ഗ സാധ്യത കുറയ്ക്കുമെന്ന് 2020ൽ ​നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. ഓട്ടം, നടത്തം, പെയിന്റിങ്, ചെറിയ ജോലികളിൽ ഏർപ്പെടുക തുടങ്ങിയ ചലനങ്ങൾ പോലും മാനസികാരോ​​ഗ്യത്തിന് നല്ലതാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

വ്യായാമം ചെയ്യുമ്പോൾ വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാനും ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ടവ

  • എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
  • ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
  • ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കൂ.പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം.
  • സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
  • നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.
  • ജങ്ക് ഫുഡ് കഴിച്ച് ഫോണിൽ മാത്രം കളിക്കുന്ന കുട്ടികൾക്ക് പൊണ്ണത്തടിയാണ് പ്രശ്‌നം. അവർക്ക് ഓട്ടവും ചാട്ടവുമൊക്കെയാണ് നല്ലത്.

Content Highlights: simple brisk walk to fight off depression, mental health and exercise, depression symptoms


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented