കേരളത്തിലാദ്യമായി സില്‍ക്ക് വിസ്ത സ്‌റ്റെന്റ് പ്രക്രിയ വിജയകരമാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി


രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനിവീക്കം സുഖപ്പെടുത്തുന്ന വിദഗ്ദ്ധ രീതിയാണിത്

സിൽക്ക് വിസ്ത സ്‌റ്റെന്റ് ചികിത്സ

കൊച്ചി: തലവേദനയും കാഴ്ച്ചയ്ക്ക് അസ്വസ്ഥതകളുമായാണ് (ദ്യശ്യങ്ങള്‍ രണ്ടായി കാണുക) എറണാകുളം സ്വദേശിയായ 55 കാരി ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സര്‍ജറി വിഭാഗത്തിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ. സ്‌കാനിങ്ങില്‍ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനിയില്‍ വീക്കം (അന്യൂറിസം) കണ്ടെത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു ചെറിയ രക്തവീക്കത്തിനായി സര്‍ജിക്കല്‍ ക്ലിപ്പിംഗ് ചികിത്സയും ഇവര്‍ നടത്തിയിരുന്നു.

രോഗലക്ഷണങ്ങളും, ധമനിവീക്കം കണ്ടെത്തിയ സ്ഥലവും വലിപ്പവും കണക്കിലെടുത്താണ് ഏറ്റവും ആധുനികമായ സില്‍ക്ക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള ഫ്‌ളോ ഡൈവേര്‍ഷന്‍ പ്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനിവീക്കം സുഖപ്പെടുത്തുന്ന വിദഗ്ദ്ധ രീതിയാണ് സില്‍ക്ക വിസ്ത വഴി ആസ്റ്റര്‍ മെഡ്‌സിറ്റി ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കിയത്.

ഉയര്‍ന്ന ദ്യശ്യപരതയും വിന്യാസവും ലഭിക്കുന്നത് കൊണ്ട് മികച്ച സുരക്ഷയും ഉറപ്പ് വരുത്തുന്നതാണ് സില്‍ക്ക് വിസ്ത സ്റ്റെന്റ.

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ചികിത്സയിലൂടെ 48 മണിക്കൂറിനുള്ളില്‍ രോഗിയെ ഡിസ്ച്ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞുവെന്ന് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സൾട്ടന്റെ ഡോ.വിജയ് ജയകൃഷ്ണന്‍ പറഞ്ഞു. തലച്ചോറിലെ ദുര്‍ഘടമായ സ്ഥലത്ത് കണ്ടെത്തുന്ന രക്തവീക്കങ്ങള്‍ സുരക്ഷിതമായി ചികിത്സിക്കുന്നതില്‍ സില്‍ക്ക് വിസ്ത സ്‌റ്റെന്റ് ഉപയോഗിച്ചുള്ള പ്രക്രിയ ഏറെ ഫലപ്രദമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. കഠിനമായ തലവേദന, മങ്ങിയ കാഴ്ച്ച, ദ്യശ്യങ്ങള്‍ രണ്ടായി കാണുക , കണ്ണുകളിലെ വേദന, കൈകാലുകളില്‍ അനുഭവപ്പെടുന്ന തളര്‍ച്ച, സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.

ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സൾട്ടന്റെ ഡോ.വിജയ് ജയകൃഷ്ണന്‍, ഡോ. ദിലീപ് പണിക്കര്‍(സീനിയര്‍ കണ്‍സൾട്ടന്റ് ന്യൂറോ സര്‍ജറി), ഡോ. ജിതേന്ദ്ര(കണ്‍സൾല്‍ട്ടന്റ് അനസ്തീഷ്യ & ക്രിട്ടിക്കല്‍ കെയര്‍) എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് നൂതനചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.

Content Highlights: Silk Vista Flow Diverter Stent First time in Kerala at Aster Medcity Kochi, Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented