Image Credit: Twitter
ഇന്നലെ അന്തരിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റും പദ്മശ്രീ ജേതാവുമായ ഡോ. കെ.കെ. അഗർവാളിന്റെ ഒരു ഫെയ്സ്ബുക്ക് വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലാവുകയാണ്.
രണ്ടാഴ്ച മുൻപാണ് അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കോവിഡും ന്യുമോണിയയും ബാധിച്ച് ഓക്സിജൻ സ്വീകരിക്കുന്ന അവസ്ഥയിലായിരുന്നു അപ്പോൾ അദ്ദേഹം. ദ ഷോ മസ്റ്റ് ഗോ ഓൺ എന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ വെെറലാണ്. കോവിഡിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള നൂറുകണക്കിന് വീഡിയോകളിൽ ഒന്നായിരുന്നു ഡോ. അഗർവാളിന്റെ വെെറലായ ഈ അവസാന വീഡിയോ.
ന്യുമോണിയയും കോവിഡും എന്നെ പിടിമുറുക്കിയിരിക്കുകയാണ്. പക്ഷേ, രാജ് കപൂറിന്റെ വാക്കുകളാണ് എനിക്ക് പറയാനുള്ളത്- ദ ഷോ മസ്റ്റ് ഗോ ഓൺ- അദ്ദേഹം വീഡിയോയിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളും ഷെയറുകളുമാണ് ഈ വെെറൽ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
പൊതുജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനായി ഏറെ പരിശ്രമിച്ച വ്യക്തിത്വമാണ് ഡോ. അഗർവാൾ. ഇതിനായി നിരവധി വീഡിയോകളാണ് അദ്ദേഹം തയ്യാറാക്കിയത്. അവസാന വീഡിയോയിൽ ആരോഗ്യപ്രവർത്തകരുടെ സേവനത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.
ഡൽഹി എയിംസ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഡോ. അഗർവാൾ ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്.
Content Highlights: "Show Must Go On": Dr. K.K. Aggarwal, who died of Covid19, in one of his last videos, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..