മരുന്നുകൾക്ക് ക്ഷാമം; രക്തസ്രാവരോഗികൾ ജീവന്മരണപോരാട്ടത്തിൽ


ടി.എസ്. ധന്യ

Representative Image| Photo: Getty Images

കൊച്ചി: സംസ്ഥാനത്ത് രക്തസ്രാവം (ഹീമോഫീലിയ) നിയന്ത്രിക്കാനുള്ള ജീവൻരക്ഷാമരുന്നുകൾ കിട്ടാനില്ല. മെഡിക്കൽ കോളേജുകളിലുൾപ്പെടെ സർക്കാർ ആശുപത്രികളിലൊന്നും മരുന്നില്ല. രക്തസ്രാവം സംഭവിച്ചാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന അവസ്ഥയാണിത്. കഴിഞ്ഞനാലുമാസത്തിനിടെ മലപ്പുറം ജില്ലയിൽ മാത്രം നാലു രക്തസ്രാവരോഗികളാണ് മരിച്ചത്.

രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകിയിരുന്ന കാരുണ്യപദ്ധതി നിർത്തലാക്കി ‘ആശാധാര’ പദ്ധതിയിലേക്ക് മാറിയതുമുതലാണ് കഷ്ടകാലം തുടങ്ങിയത്. കേരളത്തിൽ മാത്രമാണ് ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം. മരുന്നുകമ്പനികൾക്ക് കുടിശ്ശിക തീർക്കാത്തതാണ് ഒരു കാരണം. ‘ആശാധാര’ പദ്ധതി നടത്തിപ്പിനുള്ള 60 ശതമാനം തുകയും ദേശീയ ആരോഗ്യമിഷനാണ് നൽകുന്നത്. എന്നിട്ടും രക്തസ്രാവബാധിതരോട് സർക്കാർ കാരുണ്യം കാണിക്കുന്നില്ല.



മരുന്ന് വാങ്ങാൻ വൈകുന്നു

മരുന്ന് വാങ്ങാൻ സർക്കാർ വൈകുന്നു. കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. ചികിത്സ ലഭിക്കേണ്ടത് സാധാരണക്കാരന്റെ അവകാശമല്ലേ?

ഇ. രഘുനന്ദനൻ

സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ

ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ.

അറിവുള്ള ഡോക്ടർമാർ കുറവ്

രോഗത്തെക്കുറിച്ച് ധാരണയുള്ള ഡോക്ടർമാരും നഴ്‌സുമാരും കുറവാണ്. പലപ്പോഴും എത്ര യൂണിറ്റ് രക്തഘടകം കുത്തിവെക്കണമെന്ന് ഡോക്ടർമാർ രോഗികളോട് ചോദിക്കാറുണ്ട്.

കോഴിക്കോട് സ്വദേശിയായ ഡോക്ടർ

വേദന സഹിക്കുന്നു

രക്തസ്രാവം വന്നയാളെ കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും വേദന ഇരട്ടിയാവും. 500 യൂണിറ്റ് മരുന്ന് കുത്തിവെക്കേണ്ടിടത്ത് ആയിരം വേണ്ട സ്ഥിതിയാവും. തിരിച്ചുള്ള യാത്രയിൽ രക്തസ്രാവം സംഭവിക്കാനുള്ള സാധ്യതകൾ ഏറെയാണ്. വീട്ടിലിരുന്ന് വേദന സഹിക്കേണ്ട ഗതികേടിലാണ് രോഗികൾ.

-ബിജു ദേവസ്സി,
ഹീമോഫീലിയ സൊസൈറ്റി, അങ്കമാലി ചാപ്റ്റർ ട്രഷറർ.

Content Highlights: shortage of medicines puts haemophilia patients at risk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented