സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം;  എലിപ്പനി പ്രതിരോധത്തിന് തമിഴ്‌നാട് ഗുളിക നൽകും


ടി.ജി. ബേബിക്കുട്ടി

Representative Image | Photo: AFP

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മരുന്നുക്ഷാമം മറികടക്കാൻ തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽനിന്ന്‌ കേരളം മരുന്നുവാങ്ങുന്നു. എലിപ്പനി പ്രതിരോധത്തിനായി അഞ്ചുലക്ഷം ഡോക്സിസൈക്ലിൻ ഗുളികയാണ് വാങ്ങുക. തമിഴ്‌നാട് സർക്കാർ വാങ്ങിയ കുറഞ്ഞ വിലയ്ക്കുതന്നെ മരുന്നുനൽകാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. എത്തിക്കാനുള്ള ചെലവ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഹിക്കും.

കാരുണ്യ കമ്യൂണിറ്റി ഫാർമസിവഴി മരുന്നുവാങ്ങി ആശുപത്രികൾക്ക് നൽകാനാണ് തീരുമാനിച്ചതെങ്കിലും ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ബാക്ടീരിയക്ക്‌ എതിരായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഗുളികയായ ഡോക്സിസൈക്ലിന് ഇക്കൊല്ലം ആവശ്യക്കാരേറിയതാണ് മരുന്നുക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. 100 എം.ജി.യുടെ ഡോക്സിസൈക്ലിൻ ഗുളികയ്ക്കായി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ വിളിച്ചിരുന്നെങ്കിലും ഒരു കമ്പനിപോലും താത്‌പര്യം പ്രകടിപ്പിച്ചിട്ടില്ല.



ഇക്കൊല്ലം ഇതുവരെ 51 പേർ എലിപ്പനി ബാധിച്ചുമരിച്ചുവെന്നാണ് കണക്ക്. ഇതുകൂടാതെ 137 മരണങ്ങൾ എലിപ്പനിമൂലമെന്ന് സംശയിക്കുന്നുമുണ്ട്. 3263 പേർക്ക് ഇക്കാലയളവിൽ രോഗം പിടിപെട്ടു. മഴയും വെള്ളക്കെട്ടും തുടരുന്നതാണ് രോഗം വ്യാപകമാകാൻ കാരണമെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്.

തൊഴിലുറപ്പ് തൊഴിലാളികൾ അടക്കം പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

Content Highlights: shortage of essential medicines in kerala, rat fever drugs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented