കരുതൽ വേണം ഷിഗെല്ലയെ; മറ്റ് വേനൽക്കാല രോഗങ്ങളെയും‌


എബി പി. ജോയി

വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്നതുമുതൽ പരിസരശുചിത്വം ഉറപ്പാക്കുന്നതുവരെ ശ്രദ്ധിക്കണം

Representative Image: Photo: Gettyimages.in

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കുന്നത് നന്നായിരിക്കുമെന്ന് ഡി.എം.ഒ. ഡോ. വി. ഉമർ ഫറൂഖ് മാതൃഭൂമിയോട് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ലാബുകളിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്നതുമുതൽ പരിസരശുചിത്വം ഉറപ്പാക്കുന്നതുവരെ ശ്രദ്ധിക്കണം. സ്വകാര്യ ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

കിണറുകൾ ക്ലോറിനേഷൻ നടത്തണം. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ആരോഗ്യപ്രവർത്തകർ ഇത് ചെയ്തുവരുന്നുണ്ട്. അങ്കണവാടികൾപോലെ കുട്ടികൾ കൂട്ടംചേരുന്ന സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്.

പ്രതിരോധമാർഗങ്ങൾ

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക ഭക്ഷണത്തിനുമുമ്പും മലവിസർജനത്തിനുശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക വ്യക്തിശുചിത്വം പാലിക്കുക തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായവിധം സംസ്കരിക്കുക രോഗലക്ഷണങ്ങളുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക, പഴകിയ ഭക്ഷണം കഴിക്കരുത് ഭക്ഷണപദാർഥങ്ങൾ ശരിയായരീതിയിൽ മൂടിവെക്കുക വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക കക്കൂസും കുളിമുറിയും അണുനശീകരണം നടത്തണം വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കണം രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കുടിക്കുക.

Also Read

ഷി​ഗെല്ല ബാക്ടീരിയ എങ്ങനെയാണ് മരണത്തിന് ...

ഷി​ഗെല്ലോസിസ് ലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ രോഗം ഗുരുതരമായാൽ മരണം സംഭവിക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ അതിവേഗം രോഗവ്യാപനമുണ്ടാവും. രണ്ടുമുതൽ ഏഴുദിവസംവരെ രോഗലക്ഷണങ്ങൾ കാണപ്പെടും. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാവാതെയുമിരിക്കാം.

കരുതൽ ആവശ്യമായ മറ്റു വേനൽക്കാലരോഗങ്ങൾ

കോളറ, ചിക്കൻപോക്സ്, അഞ്ചാംപനി, മുണ്ടിനീര്, ചെങ്കണ്ണ്, കടുത്ത ജലദോഷം, ന്യുമോണിയ.

കൊടുംചൂടുകാലത്തെ ജീവിതക്രമം: അമിതമായ ചൂട് കാരണം ശരീരത്തിലെ ജലാംശം വല്ലാതെ നഷ്ടപ്പെടുന്നു. വിയർപ്പിൽ ശരീരത്തിലെ ലവണങ്ങളും നഷ്ടപ്പെടും. ഇവ പുനഃസ്ഥാപിക്കുന്ന വിധമായിരിക്കണം ജീവിതക്രമം. ധാരാളം വെള്ളംകുടിക്കണം.

പഴച്ചാറുകളും ലഘുപാനീയങ്ങളുമാവാം. പക്ഷേ, അധികം മധുരം ചേർക്കരുത്. ചായയും കാപ്പിയും കുറയ്ക്കണം. ഭക്ഷണം മിതമായി കഴിക്കുക. സസ്യഭക്ഷണം കൂടുതൽ നല്ലത്. വറുത്തതും പൊരിച്ചതും ഒഴിവാക്കുക. നട്ടുച്ചയ്ക്കും മറ്റും സൂര്യാതപമേൽക്കാതെ ശ്രദ്ധിക്കുക.

Content Highlights: shigella symptoms causes, summer season diseases

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented