ന്യൂഡല്‍ഹി: കോവിഡ്-19 നെതിരേ വാക്‌സിന്‍ വികസിപ്പിക്കുന്ന ദൗത്യത്തില്‍ ലോകരാജ്യങ്ങള്‍ക്കൊപ്പമുള്ളത് ഏഴ് ഇന്ത്യന്‍ ഔഷധക്കമ്പനികള്‍.

സാധാരണഗതിയില്‍ വര്‍ഷങ്ങളെടുക്കും ഒരു വാക്‌സിന്റെ പരീക്ഷണങ്ങളും വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമടക്കം പൂര്‍ത്തിയാകണമെങ്കില്‍. എന്നാല്‍, കോവിഡ് ലക്ഷക്കണക്കിനു പേരുടെ ജീവന്‍ കവരുന്നതിനിടെ, വാക്‌സിന്‍ മാസങ്ങള്‍ക്കകം പുറത്തിറക്കാനാണ് ശ്രമം.

വാക്സിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പനികള്‍

1. ഭാരത് ബയോടെക്

 • കോവാക്‌സിന്‍ വികസിപ്പിച്ചത് ഹൈദരാബാദിലെ കേന്ദ്രത്തില്‍
 • രണ്ടുഘട്ട ലബോറട്ടറി പരീക്ഷണങ്ങള്‍ക്ക് നേരത്തേ അനുമതി ലഭിച്ചു
 • കഴിഞ്ഞയാഴ്ച മനുഷ്യനിലെ പരീക്ഷണവും തുടങ്ങി.
 • ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണിത്.

2. സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

 • ആസ്ട്രസെനീക ഓക്‌സ്ഫഡ് (ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനീക്കയും ചേര്‍ന്ന്) എന്ന പേരിലുള്ള വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍
 • വര്‍ഷാവസാനത്തോടെ വാക്‌സിന്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷ
 • ഓഗസ്റ്റില്‍ മനുഷ്യനില്‍ പരീക്ഷണം തുടങ്ങും
 • ഇന്ത്യ, വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ തുടങ്ങിയവയ്ക്കായി പ്രയോജനപ്പെടുത്തുമെന്ന് കമ്പനി സി.ഇ.ഒ. അദാര്‍ പൂനാവല്ല
 • യു.എസ്. കേന്ദ്രമായുള്ള കോഡാജെനിക്‌സുമായി ചേര്‍ന്ന് മറ്റൊരു വാക്സിനും വികസിപ്പിക്കുന്നു.
 • ഓസ്ട്രിയയിലെ തെമിസ് അടക്കമുള്ള മറ്റു കമ്പനികളുമായി ചേര്‍ന്നും വിവിധപരീക്ഷണങ്ങളിലാണ്

3. സൈഡസ് കാഡില

 • സൈകോവ്-ഡി വാക്സിന്‍ ഏഴു മാസങ്ങള്‍ക്കകം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്പനി ചെയര്‍മാന്‍ പങ്കജ് ആര്‍. പട്ടേല്‍
 • കഴിഞ്ഞയാഴ്ച മനുഷ്യനിലും പരീക്ഷണം തുടങ്ങി.

4. പനാസിയ ബയോടെക്

 • യു.എസ്. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെഫാന ഇന്‍കോര്‍പ്പറേറ്റഡും അയര്‍ലന്‍ഡിലെ സ്ഥാപനവുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം
 • അടുത്ത വര്‍ഷാരംഭത്തോടെ വിപണിയിലെത്തിക്കുക ലക്ഷ്യം

5. ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ്

 • ദേശീയ ക്ഷീരവികസന ബോര്‍ഡി(എന്‍.ഡി.ഡി.ബി.) ന്റെ ഉപസ്ഥാപനമാണിത്.
 • ഓസ്ട്രേലിയയിലെ ഗ്രിഫിത് സര്‍വകലാശാലയുമായി ചേര്‍ന്നാണ് വാക്സിന്‍ നിര്‍മാണം.

6. മൈന്‍വാക്‌സ്
7. ബയോളജിക്കല്‍ ഇ

പരീക്ഷണം
വാക്സിന്‍ പരീക്ഷണത്തിന് നാലുഘട്ടം. ആദ്യം മൃഗങ്ങളിലെ പരീക്ഷണം. അടുത്തഘട്ടത്തില്‍ ചെറിയ കൂട്ടം ആളുകളില്‍ പരീക്ഷിക്കും. സുരക്ഷിതത്വം ഉറപ്പിക്കുകയും കൂടുതല്‍ കാര്യം മനസ്സിലാക്കുകയുമാണ് ലക്ഷ്യം. അടുത്ത ഘട്ടത്തില്‍ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പുവരുത്തും. അവസാനഘട്ടപരീക്ഷണം ആയിരത്തോളം ആളുകളില്‍.

Content Highlights: Seven Indian companies to develop Covid 19 vaccine, Health