Representative Image | Photo: Gettyimages.in
കൊച്ചി: പനിക്കും സമാന ലക്ഷണങ്ങൾക്കും സ്വയം ചികിത്സിക്കുന്നവരുടെ എണ്ണം കൂടുന്നു. ഒമിക്രോൺ പിടിമുറുക്കിയ മൂന്നാം ഘട്ടത്തിൽ മൂന്ന് തരത്തിലുള്ള മരുന്നുകൾ മലയാളികൾ കൂടുതലായി ഉപയോഗിച്ചതായാണ് കണ്ടെത്തൽ.
പനിക്കും ശരീര വേദനയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന ഡോളോ-650, ആന്റിബയോട്ടിക് ആയ അസിത്രോമൈസിൻ, വിവിധ തരത്തിലുള്ള സ്റ്റിറോയ്ഡുകൾ, സിട്രിസിൻ എന്നിവ സ്വയം ചികിത്സയ്ക്കായി കൂടുതൽ പേർ ആശ്രയിച്ചു. ആശുപത്രികളിൽ കോക്ടെയിൽ ചികിത്സയ്ക്കും ആവശ്യക്കാരേറി.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം കൂടിയിട്ടുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ബി. പത്മകുമാർ പറഞ്ഞു. ലോകാരോഗ്യ സംഘടനയും ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോവിഡ് ആദ്യ രണ്ട് ഘട്ടങ്ങളിൽ ഇ-സഞ്ജീവനിയുടെയും ഡോക്ടറുടെയും സഹായം തേടിയിരുന്നവരാണേറെയും.
ദോഷമാകും
പനി മരുന്നുകളുടെ അമിതോപയോഗം കരളിനെയും വൃക്കയെയും ബാധിച്ചേക്കാം. കരൾ രോഗമുള്ളവർ മരുന്നുകൾ ഡോക്ടറുടെ അനുമതിയില്ലാതെ കഴിക്കുന്നത് അനിയന്ത്രിതമായ പ്രമേഹം, രക്താതി സമ്മർദം, ആന്തരിക രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.
ഉയർന്ന ഡോസിലുള്ള അസിത്രോമൈസിൻ കോഴ്സ് പൂർത്തിയാക്കാതെ നിർത്തുന്നതും സമയക്രമം പാലിക്കാതെ കഴിക്കുന്നതും ദോഷം ചെയ്യും.
മയക്കം നൽകുന്ന സിട്രിസിൻ അടക്കമുള്ള അലർജി മരുന്നുകൾ ഉപയോഗിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തും.
Content Highlights: risks of self-medication, self medication during pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..