വീട്ടിൽ വളർത്തുമൃഗങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം; ​ചെള്ളുപനിക്ക് ചികിത്സ വൈകരുത്


Representative Image | Photo: Gettyimages.in

തൃശ്ശൂർ: എലിപ്പനിമൂലം മരിച്ചുവെന്നു കരുതിയ അയ്യന്തോൾ സ്വദേശിനിയ്ക്കു ചെള്ളുപനിയായിരുന്നുവെന്ന് സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അയ്യന്തോൾ കീർത്തി നഗറിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ ചെറിയനാട് ജി.ആർ. ലീന (46) ആണ് ഒമ്പതിന് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് ആദ്യം ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു ചികിത്സതേടിയത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ചെള്ളുപനിയാണ് മരണകാരണമെന്ന സ്ഥിരീകരണം വന്നത്. ചെള്ളുപനി മരണത്തിൽ ആരോഗ്യവകുപ്പ് വിശദമായ പരിശോധന തുടങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ എന്താണ് ചെള്ളുപനിയെന്നും അതിന്റെ ലക്ഷണങ്ങളും പ്രതിരോധവും തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

എന്താണ് ചെള്ളുപനി?

എലി,അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലും ചെറു സസ്തനികളിലും കണ്ടുവരുന്ന റിക്കറ്റ്‌സിയ സുസുഗാമുഷി ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ചെള്ളുപനി. ചെറുജീവികളിൽ വസിക്കുന്ന ചെള്ളുകളുടെ (മൈറ്റ്) ലാർവ ദശയായ ചിഗ്ഗറുകൾ വഴിയാണ് മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക്‌ രോഗം പകരുന്നത്. പുല്ലുകൾക്കിടയിലും ഇത്തരം ചെള്ളുകളുടെ സാന്നിധ്യമുണ്ട്. പുല്ലിനിടയിലൂടെ നടക്കുമ്പോൾ അവ മനുഷ്യശരീരത്തിൽ കയറുകയും കടിക്കുകയും ചെയ്യുന്നു. 10- 12 ദിവസം കഴിഞ്ഞാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

ആരെല്ലാം, എന്തെല്ലാം ശ്രദ്ധിക്കണം

Also Read

വിയർപ്പുനാറ്റമകറ്റാനും രോ​ഗപ്രതിരോധത്തിനും ...

അറിഞ്ഞിരിക്കാം ഈ ആർത്തവ പ്രശ്നങ്ങൾ; മാറ്റം ...

ഇടവിട്ടുള്ള പനി, സന്ധിവേദനയും നീർക്കെട്ടും; ...

അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ, മദ്യത്തോടുള്ള ...

കരിനാക്ക് , കൈവിഷം,  മന്ത്രവാദം; അന്ധവിശ്വാസങ്ങളും ...

റബ്ബർത്തോട്ടങ്ങൾ, കൃഷിയിടങ്ങൾ, പുല്ലും കുറ്റിക്കാടുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവർ, വീട്ടിൽ വളർത്തുമൃഗങ്ങളുള്ളവർ എന്നിവരും പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലുറപ്പുജോലിക്ക്‌ പോകുന്നവർ ശരീരഭാഗങ്ങൾ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കുക. പ്രാണികളെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക.

രോഗബാധാസാധ്യതയുള്ള സ്ഥലങ്ങളുമായി സമ്പർക്കമുണ്ടായാൽ എത്രയുംവേഗം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കുളിക്കുക. വസ്ത്രങ്ങൾ ഉണക്കാൻ പുല്ലിനുമുകളിൽ വിരിച്ചിടാതിരിയ്ക്കുക, വീടിനു ചുറ്റുമുള്ള പാഴ്‌ച്ചെടികൾ വെട്ടിക്കളയുക. രോഗസാധ്യതയുള്ള സ്ഥലത്ത് ജോലിചെയ്യുന്നവർ മുൻകരുതലായി ഡോക്‌സി സൈക്ലിൻ ഗുളികകൾ കഴിയ്ക്കുന്നത് എലിപ്പനി, ചെള്ളുപനി, മലമ്പനി എന്നിവയ്ക്കുള്ള പ്രതിരോധമാണ്.

ലക്ഷണങ്ങളും ചികിത്സയും

ചെള്ള് കടിക്കുന്ന ഭാഗത്ത് വട്ടത്തിൽ ചുവന്നുതടിച്ച പാടുപോലെ കാണും. പിന്നീടത് കറുത്ത വ്രണമായി മാറുന്നു. കടിയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ വിറയലോടുകൂടിയ പനി, തലവേദന, കണ്ണിൽ ചുവപ്പ്, കഴലവീക്കം, പേശിവേദന, വരണ്ട ചുമ എന്നിവയും അനുഭവപ്പെടും. സമയത്ത് ചികിത്സ തേടാതിരുന്നാൽ ക്രമേണ ആന്തരിക അവയവങ്ങളെ ബാധിക്കുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യും.

രക്തപരിശോധനയിലൂടെ രോഗാണുസാന്നിധ്യം കണ്ടെത്താനാകും. എലിപ്പനിക്ക്‌ നൽകുന്ന ആന്റിബയോട്ടിക്കുകൾ തന്നെയാണ് ചെള്ളുപനിക്കും നൽകുന്നത്. ശരിയായ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാൽ രോഗമുക്തി ഉറപ്പാക്കാനാകും.

Content Highlights: scrub typhus symptoms treatment prevention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented