ഈജിപ്തിലിറങ്ങി ആളെക്കൊല്ലി തേൾ; മൂന്നുപേർ മരിച്ചു, 450 പേർക്ക് പരിക്ക്


വീടുകൾ തേടിവന്ന അവയുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു.

Representative Image | Photo: Gettyimages.in

കയ്‌റോ: വെള്ളിയാഴ്ച മഴ തിമർത്തുപെയ്തപ്പോൾ നൈൽനദിയിലെ വെള്ളപ്പൊക്കമല്ല ഈജിപ്തിലെ തെക്കൻ നഗരമായ അസ്‌വാനെ വലച്ചത്. കനത്തമഴയ്ക്കും കാറ്റിനും പിന്നാലെ തേളുകൾ കൂട്ടമായി തെരുവുകളിലേക്കിറങ്ങി. വീടുകൾ തേടിവന്ന അവയുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു. പരിക്കേറ്റവരുെട എണ്ണം 450.

ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് തെരുവുകളിലേക്കിറങ്ങിയത്. ആളെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ൽഡ് (വലിയവാലൻ) തേളുകളാണ് നാശം വിതച്ചത്. ആൻഡ്രോക്ടോണസ് ജനുസ്സിൽ പെടുന്നവയാണ് ഇവ.

‌ ആളുകളോട് വീട്ടിൽത്തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി.തേളിന്റെ കുത്തേറ്റവർക്ക് ശ്വാസതടസ്സം, പേശികളിൽ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്.

കുത്തേറ്റാൽ ഒരുമണിക്കൂറിനുള്ളിൽ ജീവനെടുക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്. ഈജിപ്തിനു പുറമേ ഇന്ത്യ, ഇസ്രയേൽ, ലെബനൻ തുർക്കി, സൗദി അറേബ്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. പ്രതിവർഷം ഒട്ടേറെപ്പേരാണ് ഇത്തരം തേളുകളുടെ ആക്രമണങ്ങൾക്ക് ഇരയായി ലോകത്ത് മരിക്കുന്നത്.

ഫാറ്റ് ടെയ്ൽഡ് സ്കോർപിയോൺ

ആളെക്കൊല്ലി എന്നർഥം വരുന്ന ആൻേഡ്രാക്ടോണസ് വിഭാഗത്തിൽപ്പെടുന്നു തടിച്ച വാലുള്ളതിനാൽ ഫാറ്റ് ടെയ്ൽഡ് സ്കോർപിയോൺ എന്നു പേര് . മനുഷ്യന്റെ നാഡീവ്യവസ്ഥയെയാണ് വിഷം ബാധിക്കുന്നത് മധ്യേഷ്യയിലും ആഫ്രിക്കയിലും കൂടുതലായി കണ്ടുവരുന്നു.

Content Highlights: Scorpion bites southern Egypt Scorpion sting scorpion sting treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented