ണ്ട് മാസത്തെ ലോക്ഡൗണിന് ശേഷം സലൂണുകളും ബ്യൂട്ടിപാര്‍ലറുകളും തുറക്കുകയാണ്. എങ്കിലും കൊറോണ വൈറസ് ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല താനും. ഇനിയും സഥാപനങ്ങള്‍ തുറന്നില്ലെങ്കില്‍ ജീവിതമാര്‍ഗമില്ലാതെ വലയേണ്ടിവരും ഇവര്‍. കൊറോണപകര്‍ച്ച ഒഴിവാക്കാന്‍ മധ്യപ്രദേശിലെ സലൂണ്‍ ഉടമകള്‍ കണ്ടെത്തിയ വഴി കൗതുകകരമാണ്. എല്ലാ തൊഴിലാളികള്‍ക്കും പി.പി.ഇ കിറ്റ് നല്‍കുക.

ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയാണ് ട്വിറ്ററില്‍ പി.പി.ഇ കിറ്റണിഞ്ഞ് ജോലി ചെയ്യുന്ന സലൂണ്‍ ജീവനക്കാരുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. 

ശനിയാഴ്ചയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലോക്ഡൗണിന് ശേഷം പല സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ ബാക്കി സ്ഥലങ്ങളില്‍ ദേവാലയങ്ങളും ഷോപ്പിങ്മാളുകളും റസ്റ്റൊറന്റുകളും സലൂണുകളും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. 

എന്നാല്‍ കൊറോണ വൈറസ് വ്യാപനം ഇപ്പോഴും തുടരുന്നതിനാല്‍ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനാണ് സലൂണുകളില്‍ പി.പി.ഇ കിറ്റ് ഉടമകള്‍ നല്‍കിയത്. 

മഹാരാഷ്ട്രയില്‍ സലൂണുകളില്‍ വരുന്നവര്‍ മുടിവെട്ടണമെങ്കില്‍ സ്വന്തമായി ടവ്വല്‍ കൂടി കൊണ്ടുവരണം.  ബംഗളൂരിൽ ഗ്ലൗസും ഫേസ് ഷീല്‍ഡും അണിഞ്ഞാണ് സലൂണ്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്.  

Content Highlights: Salon Workers Wear PPE Suits While Giving Hair Cuts in Madhya Pradesh Post Corona Lockdown