ഗ്രാമീണാരോഗ്യമേഖലയില്‍ മികച്ച പ്രകടനം; ആർദ്ര കേരള പുരസ്കാരനിറവിൽ നൂൽപ്പുഴ പഞ്ചായത്ത്


സംസ്ഥാനതലത്തിൽ നൂൽപ്പുഴയ്ക്ക് ഒന്നാംസ്ഥാനം

നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലൊരുക്കിയ ഫിസിയോതെറാപ്പി യൂണിറ്റ് (ഫയൽ ചിത്രം)

സുല്‍ത്താന്‍ബത്തേരി: ഗ്രാമീണാരോഗ്യമേഖലയില്‍ അടിമുടി മാറ്റംകൊണ്ടുവന്ന നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തിന് ആര്‍ദ്ര കേരള പുരസ്‌കാരം. ആരോഗ്യമേഖലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തിവന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണീ സംസ്ഥാനതല പുരസ്‌കാരം. ഇതിന്റെ ഭാഗമായി നടത്തിയ മൂല്യനിര്‍ണയത്തിലാണ് സംസ്ഥാനത്ത് ഏറ്റവുംമികച്ച പ്രകടനം നടത്തിയ ഗ്രാമപ്പഞ്ചായത്തായി നൂല്‍പ്പുഴയെ തിരഞ്ഞെടുത്തത്. 10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മുന്‍ഗണനപ്പട്ടിക തയ്യാറാക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വനപരിചരണപരിപാടികള്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനപ്പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധകുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതന ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിനുവേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

സംസ്ഥാനാതിര്‍ത്തിയില്‍ വനത്താല്‍ ചുറ്റപ്പെട്ടതും ജനസംഖ്യയുടെ ഭൂരിഭാഗവും ആദിവാസിവിഭാഗങ്ങള്‍ അധിവസിക്കുന്നതുമായ നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് ഏറെ പരിമിതികളില്‍നിന്നാണ് ആരോഗ്യമേഖലയില്‍ മികച്ച ഇടപെടലുകള്‍ നടത്തിവരുന്നത്. ആദിവാസികളടക്കമുള്ളവരുടെ ആരോഗ്യസംരക്ഷണത്തിന് പഞ്ചായത്ത് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. നൂല്‍പ്പുഴയിലെ കുടുംബാരോഗ്യകേന്ദ്രത്തിലെ ചികിത്സാസൗകര്യങ്ങളും സംവിധാനങ്ങളും നേരത്തേത്തന്നെ വാര്‍ത്തകളിലിടം പിടിച്ചതാണ്. മുമ്പ് രാജ്യത്തെ ഏറ്റവുംമികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള അംഗീകാരം നേടിയിട്ടുള്ള ഈ ആരോഗ്യകേന്ദ്രത്തെ ഈ നിലയിലേക്ക് ഉയര്‍ത്തുന്നതിന് ഗ്രാമപ്പഞ്ചായത്ത് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങളും സൗകര്യങ്ങളും ഗുണമേന്മയുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്. സംസ്ഥാനത്താദ്യമായി ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍വന്നതും നൂല്‍പ്പുഴയിലാണ്. നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം മുഖേന നടപ്പാക്കിവരുന്ന പദ്ധതികളായ ഫിസിയോതെറാപ്പി യൂണിറ്റ്, ടെലിമെഡിസിന്‍, ആദിവാസിവിഭാഗങ്ങള്‍ക്കായുള്ള സമഗ്രാരോഗ്യപദ്ധതിയായ ഗോത്രസ്പര്‍ശം, ആദിവാസി ഗര്‍ഭിണികള്‍ക്കായുള്ള പ്രസവപൂര്‍വ ഗൃഹമായ 'പ്രതീക്ഷ' തുടങ്ങിയവയും ഹോമിയോ ആശുപത്രി, ആയുര്‍വേദ ആശുപത്രി എന്നിവ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുമെല്ലാമാണ് നൂല്‍പ്പുഴയെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്

Content Highlights: rural health programm,e noolpuzha panchayat, ardra keralam puraskar, health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented