Representative Image | Photo: Gettyimages.in
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകൾ ക്ലസ്റ്ററുകളായി വേർതിരിക്കുമ്പോൾത്തന്നെ ദുർബല വിഭാഗത്തിൽപ്പെടുന്നവരെ രോഗനിർണയത്തിനുള്ള ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കു വിധേയരാക്കണമെന്ന് നിർദേശം.
60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികൾ, ഗുരുതര രോഗമുള്ളവർ എന്നിവരെയാണ് ദുർബല വിഭാഗത്തിൽ പെടുത്തിയിട്ടുള്ളത്. ക്ലസ്റ്ററുകളിൽ പെട്ടെന്ന് രോഗം വരാൻ സാധ്യതയുള്ള വ്യക്തികൾക്ക് എത്രയുംവേഗം ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്നും പുതുക്കിയ മാർഗരേഖ നിർദേശിക്കുന്നു.
വൃദ്ധസദനങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കാൻ മൂന്നു മാസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. സ്ഥാപനങ്ങളിൽ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങൾക്കും പരിശോധന നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
Content Highlights:RT PCR test for the elderly in Covid19 clusters is mandatory, Health, Covid19,Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..