പൊടിപോലുമില്ല, ജാഗ്രത സാമൂഹിക അകലമില്ല, സാനിറ്റൈസറില്ല; പ്രതിരോധം മറന്ന് ജനം


ടി.എസ്. ധന്യ

കോവിഡ്, ഒമിക്രോണ്‍ വ്യാപനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരിട്ട് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം

Representative Image| Photo: Gettyimages

തൃശ്ശൂര്‍: സാമൂഹിക അകലമൊക്കെ ആളുകള്‍ മറന്നു. കോവിഡ് ഒന്നാംതരംഗകാലത്ത് നിറഞ്ഞുകിടന്ന സാനിറ്റൈസര്‍ കുപ്പികള്‍ ഒഴിഞ്ഞു. കടകളില്‍ വരച്ച മഞ്ഞവരകള്‍ വെറും വട്ടങ്ങള്‍ മാത്രമായി. മാസ്‌കുകള്‍ കഴുത്തില്‍ സ്ഥാനംപിടിച്ചു. എ.ടി.എമ്മുകളിലും കടകളിലും സ്ഥാപിച്ച കാല്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ സ്റ്റാന്‍ഡുകള്‍ നോക്കുകുത്തികളായി. കോവിഡ് നാടുവിട്ടെന്ന മട്ടിലാണ് തിക്കും തിരക്കും. കോവിഡിന്റെ പിറകെ വകഭേദങ്ങളായ ഡെല്‍റ്റയും ഡെല്‍റ്റ പ്ലസും ഒമിക്രോണും പിടിമുറുക്കുമ്പോള്‍ പ്രതിരോധത്തില്‍ അലസതയാണ് ചുറ്റും.

5.53 ലക്ഷം കടന്ന് രോഗികള്‍

ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 5.53 ലക്ഷം പേര്‍ക്കാണ്. കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചവരില്‍ ഒന്നാംസ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയായിരുന്നു. പത്തുപേര്‍ക്കാണ് ജില്ലയില്‍ അന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ജില്ലയില്‍ 389 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 369 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. 3,762 പേരാണ് ചികിത്സയിലുള്ളത്.

പൊടിപിടിച്ച് സാനിറ്റൈസര്‍

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രവേശനകവാടങ്ങളില്‍ സാനിറ്റൈസറിന്റെ നിറഞ്ഞ കുപ്പികളുണ്ട്, പക്ഷേ, ആരും ഉപയോഗിക്കുന്നില്ല. വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ഉള്ളില്‍ മാത്രമാണ് സാനിറ്റൈസര്‍ നല്‍കാന്‍ ജീവനക്കാരുള്ളത്. ശരീരതാപനില പരിശോധിക്കാനുള്ള സംവിധാനമില്ല. ഒ.പി., അത്യാഹിതവിഭാഗങ്ങളില്‍ വന്‍തിരക്കാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആശുപത്രികളില്‍പ്പോലും സാമൂഹികാകലം പാലിക്കുന്നതില്‍ വന്‍ വീഴ്ചയാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആളുകളുടെ എണ്ണം കുറഞ്ഞതിനാല്‍ സാമൂഹികാകലം പാലിക്കുന്നതില്‍ ആരും ശ്രദ്ധ കൊടുത്തില്ല.

രജിസ്റ്റര്‍ മടക്കി; കര്‍ട്ടന്‍ കീറി

കോവിഡ് രൂക്ഷമായിരുന്ന സമയത്ത് കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രവേശിക്കണമെങ്കില്‍ പേരെഴുതി ഒപ്പിട്ട് സമയം രേഖപ്പെടുത്തണമായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു മുമ്പില്‍ ഊഴം കാത്തിരിക്കണം. എന്നാലിപ്പോള്‍ പലയിടത്തും രജിസ്റ്ററുകളും പൊടിപിടിച്ചു. യാത്രക്കാരില്‍നിന്ന് സാമൂഹികാകലം പാലിക്കാന്‍ ഓട്ടോറിക്ഷകളില്‍ സ്ഥാപിച്ച കര്‍ട്ടനുകള്‍ ഭൂരിഭാഗവും ഇപ്പോഴില്ല. പോലീസ് പരിശോധന ശക്തമാക്കിയിരുന്ന സമയത്ത് ഈ കര്‍ട്ടനുകളില്ലാതെ ഓട്ടോകള്‍ ഓടിയിട്ടില്ല.

വാക്‌സിന്‍ വിതരണം

ജില്ലയില്‍ ഇതുവരെ 46,23,108 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണംചെയ്തു. 24,93,438 പേര്‍ ഒരു ഡോസും 21,24,580 പേര്‍ രണ്ടു ഡോസും വാക്‌സിന്‍ സ്വീകരിച്ചു. 5,090 പേരാണ് കരുതല്‍ ഡോസ് സ്വീകരിച്ചത്. 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള 80,476 കുട്ടികളും വാക്സിന്‍ സ്വീകരിച്ചു.

മാധ്യമങ്ങള്‍ക്ക് വിവരം നല്‍കില്ല

കോവിഡ്, ഒമിക്രോണ്‍ വ്യാപനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരിട്ട് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കര്‍ശനനിര്‍ദേശം ഉള്ളതിനാല്‍ പി.ആര്‍.ഡി. വഴി മാത്രമേ വിവരങ്ങള്‍ നല്‍കൂവെന്ന് ഡി.എം.ഒ. ഡോ. എന്‍.കെ. കുട്ടപ്പന്‍ അറിയിച്ചു.

Content Highlights: Rise in covid19 due to people's irresponsibility


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented