പ്രതീകാത്മക ചിത്രം
സ്ഥിരമായി റീയൂസബിൾ വാട്ടർബോട്ടിലുകൾ കൊണ്ടുനടക്കുന്നവരാകും മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പുനരുപയോഗിക്കാൻ പറ്റുന്ന വാട്ടർബോട്ടിലുകളെ സൂക്ഷിക്കണം. ഒരു ടോയ്ലെറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ 40000 മടങ്ങ് ബാക്ടീരിയകളുടെ താവളമാണ് റീയൂസബിൾ ബോട്ടിലുകളെന്നാണ് അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നു. അമേരിക്കയിലെ വാട്ടർഫിൽട്ടർ ഗുരു ഡോട്ട് കോമാണ് ഈ കണ്ടെത്തലിനു പിന്നിലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
റീയൂസബിൾ ബോട്ടിലിന്റെ പെട്ടെന്ന് തുറക്കാൻ പറ്റുന്ന സ്പൗട്ട് ലിഡ്, പ്രധാന അടപ്പ് ടൈറ്റ് ചെയ്യുന്ന സ്ക്രൂ ടോപ് ലിഡിന്റെ ഭാഗം, സ്ട്രേ ലിഡ്, സ്ക്വീസ് ടോപ് ലിഡ് എന്നീഭാഗങ്ങൾ തുടച്ചെടുത്ത് മൂന്നുതവണ പരിശോധിച്ചപ്പോൾ ബാസില്ലസ്, ഗ്രാം നെഗറ്റീവ് വിഭാഗത്തിൽപ്പെട്ട രണ്ട് തരം ബാക്ടീരിയകളെ കണ്ടെത്തി.
ഒരു കമ്പ്യൂട്ടർ മൗസിൽ കാണപ്പെടുന്നതിലും നാല് മടങ്ങ് അധികമായിരുന്നു വാട്ടർ ബോട്ടിലുകളിലെ ബാക്ടീരിയകൾ, മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന ബൗളിലുള്ളതിലും 14 മടങ്ങ് അധികം വരുമിത്!
ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധകൾക്ക് കാരണമാകുമെന്നും ചിലതരം ബാസിലസ് ദഹനനാളത്തിന്റെ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ പഠനത്തിൽ വിശദീകരിച്ചു. ഒരു വീട്ടിലെ മറ്റ് നിത്യോപയോഗ വസ്തുക്കളുമായി താരതമ്യം ചെയ്തപ്പോൾ അടുക്കളയിലെ സിങ്കിലുള്ളതിനേക്കാൾ ഇരട്ടി അണുക്കളാണ് വെള്ളക്കുപ്പികളിൽ അടങ്ങിയിട്ടുള്ളത്. അതേസമയം ഈ ബാക്ടീരിയകളൊന്നും ഒരു പരിധിക്കപ്പുറം മാരകമല്ലെന്നും പഠനത്തിൽ പറയുന്നു.
ദിവസത്തിൽ ഒരു തവണയെങ്കിലും റീയൂസബിൾ വാട്ടർബോട്ടിലുകൾ കഴുകണമെന്നും ആഴ്ചയിലൊരിക്കൽ സാനിറ്റൈസ് ചെയ്യണമെന്നും ആരോഗ്യവിധഗ്ദർ നിർദ്ദേശിക്കുന്നു.
Content Highlights: Reusable Water Bottles Carry More Bacteria
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..