Representative image
പാലക്കാട്: വൈറസ് വ്യാപനകാലത്ത് കഴുകി ഉപയോഗിക്കാവുന്ന എന്‍-95 മാസ്‌കുകള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യയുമായി പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ഗവേഷണ വിഭാഗങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊക്കെ സഹായകരമായ നേട്ടം കൈവരിച്ചത്.
ദിവസവും പുതിയ മാസ്‌കുകള്‍ ഉപയോഗിക്കുന്നതുമൂലമുള്ള ചെലവ് ഇതുവഴി കുറയ്ക്കാം. ഉപയോഗിച്ച മുഖാവരണങ്ങള്‍ നശിപ്പിക്കാനുള്ള ബുദ്ധിമുട്ടിനും പരിഹാരമെന്ന നിലയിലാണ് കഴുകി ഉപയോഗിക്കാവുന്ന മുഖാവരണം വികസിപ്പിച്ചെടുത്തത്. വൈറസിനെ നശിപ്പിക്കാനാവുന്ന ഫില്‍ട്ടര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഞ്ചിക്കോട് വ്യവസായ മേഖലയിലെതന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ കൂപ്പര്‍ മെഡിക്കല്‍ ടെക്നോളജിയുമായി സഹകരിച്ചാണ് മാസ്‌കിന്റെ നിര്‍മാണം. ഇതിനുള്ള ധാരണാപത്രം ഐ.ഐ.ടി. ഡയറക്ടര്‍ പ്രൊഫ. പി.ബി. സുനില്‍കുമാര്‍, കൂപ്പര്‍ മെഡിക്കല്‍ ടെക്നോളജി മാനേജിങ് ഡയറക്ടര്‍ കെ. വിജയ് എന്നിവര്‍ ഒപ്പുവെച്ചു.
Content Highlights: reusable N95 masks developed by Palakkad IIT
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..