കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ കൂടി; ചുമമരുന്ന് സൂക്ഷിച്ച് മതി, സ്വയംചികിത്സ വേണ്ട


പ്രതീകാത്മക ചിത്രം

കണ്ണൂർ: കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ കൂടിയതായി കുട്ടികളുടെ ശ്വാസകോശരോഗവിദഗ്ധരുടെ സമ്മേളനം വിലയിരുത്തി. ആസ്പത്രികളിൽ ഒ.പി.യിലും കിടത്തിച്ചികിത്സയ്ക്കും എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനയാണ്. സ്കൂളുകൾ വീണ്ടും തുറന്നശേഷം ഇടപെടലുകൾ കൂടിയതും പലതരം വൈറസുകളുടെ ആക്രമണവും രോഗങ്ങൾ വർധിക്കാൻ കാരണമായി.

അന്തരീക്ഷ മലിനീകരണം കുട്ടികളിൽ അലർജിക്കും ആസ്ത്മയ്ക്കും വിവിധ ശ്വാസകോശരോഗങ്ങൾക്കും കാരണമാകുന്നതായും കോവിഡ് മുക്തി നേടിയ കുട്ടികളിലെ വിവിധങ്ങളായ ശ്വാസകോശരോഗങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും സമ്മേളനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.

കുട്ടികളുടെ ശ്വാസകോശരോഗവിദഗ്ധരുടെ സമ്മേളനം കണ്ണൂരിൽ ഐ.എ.പി. മുൻ ദേശീയ പ്രസിഡന്റ് ഡോ. ടി.യു. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി.) സംസ്ഥാന കമ്മിറ്റി, കണ്ണൂർ ചാപ്റ്റർ എന്നിവ ചേർന്നാണ് ‘പൾമോകോൺ’ സംഘടിപ്പിച്ചത്. ഐ.എ.പി. മുൻ ദേശീയ പ്രസിഡന്റ് ഡോ. ടി.യു. സുകുമാരൻ ഉദ്ഘാടനം ചെയ്തു. റെസ്‌പിറേറ്ററി ചാപ്റ്റർ പ്രസിഡന്റ് ഡോ. കൃഷ്ണമോഹൻ അധ്യക്ഷനായി. ഐ.എ.പി. സംസ്ഥാന സെക്രട്ടറി ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. ഒ. ജോസ്, ഡോ. എം.കെ. നന്ദകുമാർ, ഡോ. അജിത് മേനോൻ, ഡോ. പദ്‌മനാഭ ഷേണായി, ഡോ. അജിത് സുഭാഷ്, ഡോ. മൃദുല ശങ്കർ, ഡോ. എസ്. ബിന്ദുഷ എന്നിവർ സംസാരിച്ചു. ഐ.എ.പി. റെസ്‌പിറേറ്ററി ചാപ്റ്റർ ദേശീയ ചെയർമാൻ ഡോ. എൻ.കെ. സുബ്രഹ്മണ്യ (ബെംഗളൂരു) മുഖ്യപ്രഭാഷണം നടത്തി. ഡോ. സജിത് കേശവൻ, ഡോ. വിജയശേഖരൻ, ഡോ. ജിജോ ജോസ്, ഡോ. എസ്. ബിന്ദുഷ, ഡോ. ഷമീം അഖ്തർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ ജില്ലകളിൽനിന്നായി നൂറിലധികം ശിശുരോഗവിദഗ്ധർ പങ്കെടുത്തു.

ചുമമരുന്ന് സൂക്ഷിച്ച് മതി

കണ്ണൂർ: കുട്ടികളിൽ കഫ് സിറപ്പുകൾ വിവേകത്തോടെ ഉപയോഗിക്കണമെന്ന് പ്രമുഖ ശിശുരോഗവിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസറും പീഡിയാട്രിക്സ് തലവനുമായിരുന്ന ഡോ. ടി.യു. സുകുമാരൻ. വിവിധ മരുന്നുസംയുക്തങ്ങളുടെ മിശ്രിതങ്ങളെ സൂക്ഷിക്കണം. ക്ളോർഫിനിറാമിൻ മെലേറ്റ്, ഡെക്സ്ട്രോമെത്തോർഫൻ, ഫിനൈൽഎഫ്രിൻ ഹൈഡ്രോക്ളോറൈഡ് തുടങ്ങിയ സംയുക്തങ്ങളുടെ മരുന്നുകളുടെ ദുരുപയോഗം ഒഴിവാക്കണം.

ഡോക്ടർ നിർദേശിച്ച കൃത്യമായ അളവിൽ മാത്രമേ കുട്ടികൾക്ക് മരുന്ന് നൽകാവൂ. ചുമമരുന്നുകൾകൊണ്ട് സ്വയംചികിത്സ പാടില്ല. ആറുമാസത്തിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് അലർജിക്ക് ആന്റി ഹിസ്റ്റമിൻ നൽകേണ്ടതില്ലെന്നും അദ്ദേഹം നിർദേശിച്ചു.

Content Highlights: respiratory disease rising in children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented