ചെറിയ തോതിലുള്ള അമിതവണ്ണവും അപകടകരം തന്നെ- പുതിയ പഠനം പറയുന്നത്


2 min read
Read later
Print
Share

Representative Image| Photo: Canva.com

വാഷിങ്ടണ്‍: അമിതവണ്ണം തികച്ചും അനാരോഗ്യകരവും അപകടകരവുമാണ്. പൊണ്ണത്തടിയുള്ള ഒരു വ്യക്തി ധാരാളം ആരോഗ്യപ്രശ്‌നങ്ങളിലൂടെയായിരിക്കും കടന്നുപോകുന്നത് എന്നാൽ ചെറിയ രീതിയിലുള്ള
അമിതവണ്ണം പോലും അപകടകരമാണെന്നാണ് പുതിയ പഠനം പറയുന്നത്. ശരീരഭാരം കൂടി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയാല്‍മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ എന്ന പഴയ ഗവേഷണഫലങ്ങള്‍ക്ക് വിപരീതമാണ് 'പോപ്പുലേഷന്‍ സ്റ്റഡീസ്' ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം.

ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നീ രോഗങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ കൂടുതലാണ് ബോഡി മാസ് ഇന്‍ഡക്സ് കൂടിയവരിലുള്ള ആരോഗ്യപ്രശ്‌നങ്ങളെന്നാണ് ഇപ്പോഴത്തെ പഠനം സൂചിപ്പിക്കുന്നത്. ബോഡി മാസ് ഇന്‍ഡക്‌സ് ക്രമാതീതമായി വര്‍ധിക്കുന്നതുവരെ നോക്കിയിരിക്കേണ്ട കാര്യമില്ല. മാത്രമല്ല, അമിതവണ്ണമുള്ളവര്‍ക്ക് ചില ആരോഗ്യപരമായ നേട്ടങ്ങളുമുണ്ടെന്ന് പഴമക്കാര്‍ വിശ്വസിച്ചിരുന്നതായി മുഖ്യഗവേഷകനും യൂണിവേഴ്‌സിറ്റി ഓഫ് കൊളോറാഡോ ബോള്‍ഡറിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ റയാണ്‍ മാസ്റ്റേഴ്‌സ് പറഞ്ഞു. ഇത് ശരിയല്ല എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനായി റയാണും സംഘവും 17,784 ആളുകളില്‍നിന്ന് വിവരശേഖരണം നടത്തി. 4,468 മരണങ്ങളുമുണ്ടായി. കാലങ്ങളായി ശരീരഭാരം സ്ഥിരതയോടെ നിലനിര്‍ത്തിവന്നവരുടെ ആരോഗ്യപ്രൊഫൈലുകള്‍ മുമ്പ് അമിതവണ്ണം ഉണ്ടായിരുന്നവരേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തി. ഇപ്പോള്‍ 'ഹെല്‍ത്തി' വിഭാഗത്തില്‍ രേഖപ്പെടുത്തിയവരില്‍ 20 ശതമാനവും പത്ത് വര്‍ഷം മുമ്പ് അമിതവണ്ണമുണ്ടായിരുന്നവരോ ഉയര്‍ന്ന ശരീരഭാരമുണ്ടായിരുന്നവരോ ആണെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്. ഏതായാലും ഈ പഠനങ്ങളെയെല്ലാം ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) എന്ന ഘടകം ഗണ്യമായി സ്വധീനിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ആരോഗ്യനിലവാരം വിലയിരുത്താന്‍ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഉപയോഗിക്കുന്ന അളവുകോലാണ് ബോഡി മാസ് ഇന്‍ജഡക്‌സ് അഥവാ ബിഎംഐ. ഇത് നമ്മുടെ ശരീരത്തിന്റെ ഉയരത്തേയും തൂക്കത്തേയും അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്.

കൂടുതല്‍ പഠനങ്ങളിലും ബോഡി മാസ് ഇന്‍ഡക്‌സ് 25 മുതല്‍ 30 വരെയുള്ളവരെ 'അമിതഭാര'മുള്ളവരായും 30 മുതല്‍ 35 വരെയുള്ളവരെ 'പൊണ്ണത്തടി'യുള്ളവരായും 25 നും 18.5 നും ഇടയില്‍ നില്‍ക്കുന്നവരെ 'ആരോഗ്യവാന്മാ'രായും 18.5 നു താഴെയുള്ളവരെ 'ഭാരക്കുറവുള്ളവരായുമാണ് കണക്കാക്കുന്നത്. ബിഎംഐ 35 നു മുകളിലുള്ളവരാണ് 'അങ്ങേയറ്റം പൊണ്ണത്തടി'യുള്ളവര്‍ (extremely obese). പഴയ പഠനങ്ങള്‍ പ്രകാരം, 'ഭാരക്കുറവുള്ള' വിഭാഗക്കാരിലും 'അങ്ങേയറ്റം പൊണ്ണത്തടി'യുളളവരിലുമാണ് ഏറ്റവും ഉയര്‍ന്ന മരണസാധ്യത എന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍, ഈ പഠനങ്ങള്‍ക്ക് വിപരീതമാണ് റയാണിന്റെ കണ്ടെത്തല്‍. ബോഡി മാസ് ഇന്‍ഡക്‌സ് കുറവുള്ളവരില്‍, അതായത്, 18.5 നും 22.5 നും ഇടയില്‍ നില്‍ക്കുന്നവരില്‍, മരണസാധ്യതയും കുറവാണെന്നാണ് റയാണ്‍ പറയുന്നത്. മാത്രമല്ല, മുന്‍ പഠനങ്ങളേതില്‍നിന്നുവ്യത്യസ്തമായി, 'ഭാരക്കുറവുള്ള'വരില്‍ മരണസാധ്യത വര്‍ദ്ധിക്കുകയില്ലെന്നും പ്രൊഫ. റയാണ്‍ പറയുന്നു. ബോഡി മാസ് ഇന്‍ഡക്‌സിനെ ആസ്പദമാക്കിയുള്ള നിഗമനങ്ങളിലെത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് എന്നാണ് തങ്ങളുടെ പഠനം ഓര്‍മിപ്പിക്കുന്നതെന്നും പ്രൊഫ. റയാണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: researchers say that even mildly obese people face health risk

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sneezing

1 min

ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന എച്ച്.എം.പി.വി; അമേരിക്കയിൽ വ്യാപിക്കുന്ന വൈറസിനെക്കുറിച്ച് അറിയാം

Jun 1, 2023


health

2 min

പി.സി.ഒ.എസ് മൂലമുള്ള മുടികൊഴിച്ചില്‍; കാരണങ്ങളും പരിഹാരവും പങ്കുവെച്ച് ന്യൂട്രീഷനിസ്റ്റ്

May 4, 2023


dengue

2 min

ഡെങ്കിപ്പനി വ്യാപനം, കരുതൽ വേണം; വീട്ടിലെ ഫ്രിഡ്ജ് മുതൽ ചെടിച്ചട്ടികൾ വരെ പരിശോധിക്കണം

Jun 2, 2023

Most Commented