പ്രതീകാത്മക ചിത്രം | Photo: Getty Images
ബ്രിസ്റ്റോള്‍: കാല്‍മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുശേഷമുള്ള വേദന ഇല്ലാതാക്കാന്‍ പുതിയ ചികിത്സാരീതിയുമായി ഗവേഷകര്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ചിന്റെ സഹായത്തോെടയാണ് 'സ്റ്റാര്‍ (സപ്പോര്‍ട്ട് ആന്‍ഡ് ട്രീറ്റ്മെന്റ് ആഫ്റ്റര്‍ ജോയന്റ് റീപ്ലേസ്മെന്റ്) െകയര്‍ പാത്ത്വേ' എന്നുപേരിട്ട ചികിത്സാരീതി വികസിപ്പിച്ചത്.
മുട്ടുമാറ്റിവെച്ചവരില് നീണ്ട വേദനയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കി അതു കുറയ്ക്കാനുള്ള ചികിത്സാരീതികള്‍ ഉപദേശിക്കുകയാണ് സ്റ്റാറിലൂടെ ചെയ്യുന്നത്. ഇത് ഒട്ടേറെപ്പേര്‍ക്ക് സഹായകമായതായി 'ലാന്‍സെറ്റ് റുമറ്റോളജി ജേണലി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കാരണം ബ്രിട്ടനില്‍ ഓരോ വര്‍ഷവും ഒരുലക്ഷം മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ഇവരില്‍ 20,000 പേര്‍ക്കും ഇതിനുശേഷവും വേദനയനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഗവേഷണം.
സ്റ്റാര്‍കെയര്‍ പാത്ത് വേ
കാല്‍മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം മൂന്നുമാസം കഴിഞ്ഞ് രോഗികള്‍ ഒരു മണിക്കൂര്‍ നീളുന്ന പരിശോധനയില്‍ പങ്കെടുക്കണം. വേദന സംബന്ധിച്ച വിശദമായ ചോദ്യാവലിക്ക് ഉത്തരം നല്‍കണം. എക്സ്റേയെടുക്കും. അണുബാധയുണ്ടായോന്നറിയാന് രക്തവും പരിശോധിക്കും. ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഫിസിയോതെറാപ്പിയുള്പ്പെടെയുള്ളതാണ് ചികിത്സ.
സ്റ്റാര്‍ െകയര്‍ പാത്ത്വേ സ്വീകരിച്ചവരുടെ മുട്ടുവേദന കുറഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. പകുതിപ്പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുള്ളൂ. ഇവരുടെ ആശുപത്രിദിനങ്ങള്‍ കുറവുമായിരുന്നു.
Content highlights: researchers have come up with a new treatment for knee pain after surgery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..