പ്രതീകാത്മക ചിത്രം
കോലഞ്ചേരി: രോഗലക്ഷണങ്ങള്‍ പ്രകാരം കോവിഡിനും എലിപ്പനിക്കും സമാനതകള്‍ ഏറെയുണ്ടെന്ന് പഠനഫലം. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെ ഡോ. എബ്രഹാം ഇട്ടിയച്ചന്റെ ഈ കണ്ടെത്തല്‍ അന്തര്‍ദേശീയ ജേണലുകള്‍ പ്രസിദ്ധീകരിച്ചു.
കോവിഡ്, വൈറസ് മൂലവും എലിപ്പനി, ബാക്ടീരിയ മൂലവുമാണ് ഉണ്ടാകുന്നത്. എന്നാല്‍ രോഗ ലക്ഷണങ്ങളില്‍ സമാനതകളുണ്ടെന്ന് ഡോ. എബ്രഹാം ഇട്ടിയച്ചന്‍ പറഞ്ഞു. രണ്ടു രോഗവും തീവ്രമാകുന്നതിനു കാരണം 'സൈറ്റോക്കിന്‍സ്റ്റോം' എന്ന പ്രതിഭാസമാണ്. ഇതിനേക്കുറിച്ചുള്ള ഡോ. ഇട്ടിയച്ചന്റെ ലേഖനം 'ട്രോപ്പിക്കല്‍ ഡോക്ടര്‍' എന്ന അന്തര്‍ദേശീയ ജേണലില്‍ 2020 നവംബറില്‍ പ്രസിദ്ധികരിച്ചിരുന്നു. തുടര്‍പഠനങ്ങള്‍ 2022 ഫെബ്രുവരിയില്‍ 'ജേണല്‍ ഓഫ് ഫാമിലി മെഡിസിന്‍' എന്ന ജേണലിലും പ്രസിദ്ധീകരിച്ചു.
ശ്വാസകോശത്തെ ബാധിക്കുന്ന നീര്‍ക്കെട്ട്, പനി, തലവേദന, ശരീരവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ രണ്ടിനുമുണ്ട്.
എലിപ്പനി വരുമ്പോള്‍ ശ്വാസകോശത്തെ ബാധിക്കുന്ന നീര്‍ക്കെട്ടിന് സ്റ്റിറോയ്ഡ് ഫലപ്രദമാണെന്ന് ഡോ. ഇട്ടിയച്ചന്‍ 2004-ല്‍ കണ്ടെത്തിയിരുന്നു. 2005-ല്‍ ദേശീയ ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു. കോവിഡ് ബാധിതരായ പലരിലും എലിപ്പനിയും കണ്ടെത്തിയിരുന്നു. ഇതുകൊണ്ടുതന്നെ രോഗിയെത്തുമ്പോള്‍ തന്നെ എലിപ്പനിക്കുള്ള പരിശോധന കൂടി നടത്തിയാല്‍ മരണനിരക്ക് വളരെയധികം കുറയ്ക്കാനാവുമെന്ന് ഡോ. എബ്രഹാം ഇട്ടിയച്ചന്‍ പറഞ്ഞു.
Content highlights: similarities between covid and rat bite fever, researcher from kerala finds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..