പൂന്തോട്ടപരിപാലനം മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം


ഫ്ളോറിഡ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ.

Representative Image | Photo: Gettyimages.in

പൂക്കളോടും ചെടികളോടുമൊക്കെ പ്രത്യേകം ഇഷ്ടക്കൂടുതൽ ഉള്ളവരുണ്ട്. പുതിയതരം ചെടികൾ വീടിനുചുറ്റും വച്ചുപിടിപ്പിക്കുന്നത് ഒരു ഹരമാണ് അവർക്ക്. അത്തരക്കാർക്കൊരു സന്തോഷവാർത്തയാണ് ഇപ്പോൾ‌ പുറത്തുവന്നിരിക്കുന്നത്. പൂന്തോട്ടപരിപാലനം മാനസികാരോ​ഗ്യം മെച്ചപ്പെടുത്തും എന്നതാണത്.

PLOS ONE എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്ളോറിഡ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പൂന്തോട്ട പരിപാലനം സമ്മർദത്തെയും അമിത ഉത്കണ്ഠയെയും വിഷാദരോ​ഗത്തെയും കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

പഠനത്തിൽ പങ്കെടുത്തവരാരും നേരത്തേ പൂന്തോട്ടപരിപാലനം ചെയ്തവരല്ല. മാനസിക സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്. പൂർണ മാനസിക ആരോ​ഗ്യം പുലർത്തുന്നവർക്കും പൂന്തോട്ടപരിപാലനം കൂടുതൽ ​ഗുണം ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ചാൾസ് ​ഗൈ പറഞ്ഞു.

ഇരുപത്തിയാറിനും നാൽപ്പത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. ലഹരിയുടെ അമിതോപയോ​​ഗമുള്ളവരും ആങ്സൈറ്റിക്കും വിഷാദരോ​ഗത്തിനും മരുന്നു കഴിക്കുന്നവരുമായിരുന്നു അവരിലേറെയും. ഇവരിൽ പകുതിയോളം പേരെ പൂന്തോട്ട പരിപാലനത്തിലേക്കും ബാക്കിയുള്ളവരെ ആർട്ട് മേക്കിങ് സെഷനിലേക്കും തിരിച്ചുവിട്ടു.

Also Read

ഗാർഡനിംഗ് ഡെയ്‌സ്; ഗാർഡനിംഗ് ആക്‌സസറീസുകൾ ...

ഫിഷ് ടാങ്കിന് കൂടുതൽ പൊലിമയേകാം; മികച്ച ...

ഇരുവിഭാ​ഗങ്ങളിലും ക്രിയേറ്റിവിറ്റിയെയും ശാരീരിക പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. വിത്ത് നടുന്നതുമുതൽ ചെടിവളരും വരെയുള്ള വിവിധ പ്രക്രിയകളിലൂടെയാണ് പൂന്തോട്ട പരിപാലനത്തിലൂടെയുള്ളവർ കടന്നുപോയത്. മറുവിഭാ​ഗം ഡ്രോയിങ്, പേപ്പർ മേക്കിങ്, കൊളാഷ് തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇരുവിഭാ​ഗത്തിന്റെയും മാനസിക സമ്മർദ നില പിന്നീട് പരിശോധിക്കുകയും താരതമ്യപ്പെടുത്തുകയുമാണ് ​ഗവേഷകർ ചെയ്തത്.

കലാവിഭാ​ഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരേക്കാൾ പൂന്തോട്ട പരിപാലനം ചെയ്തവരിൽ മാനസികാരോ​ഗ്യം കൂടുതൽ മെച്ചപ്പെട്ടതായി പഠനത്തിൽ നിന്നു കണ്ടെത്തി. എങ്ങനെയാണ് പൂന്തോട്ട പരിപാലനം മാനസികാരോ​ഗ്യത്തെ ​ഗുണപരമായി ബാധിക്കുന്നത് എന്ന വിഷയത്തിൽ കൂടുതൽ പഠനങ്ങൾ വരേണ്ടതുണ്ടെന്നും ​ഗവേഷകർ അഭിപ്രായപ്പെട്ടു.

ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്താൻ പൂന്തോട്ടപരിപാലനം ഉപയോ​ഗിക്കുന്നതിനെ തെറാപ്യൂട്ടിക് ​ഹോർട്ടികൾച്ചർ എന്നാണ് പറയുന്നത്.

Content Highlights: research says gardening can promote better mental Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented