മലബാറിലെ ആദ്യകാല മനോരോഗവിദഗ്‌ധൻ ഡോ. എൻ. വിജയൻ വിടപറഞ്ഞു


ഡോ. എൻ. വിജയൻ

കോഴിക്കോട്: മാനസികാരോഗ്യ ചികിത്സാരംഗത്തെ പ്രമുഖനും കോഴിക്കോട് വിജയ ഹോസ്പിറ്റൽ സ്ഥാപകനുമായ ഡോ. എൻ. വിജയൻ (93) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 20 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം കോഴിക്കോട് കുതിരവട്ടം, ഊളമ്പാറ മാനസിക ചികിത്സാ ആശുപത്രികളിൽ സൂപ്രണ്ടായിരുന്നു. ശ്രീനാരായണപ്രസ്ഥാനത്തിന്റെ സന്ദേശങ്ങൾ മലബാറിൽ പ്രചരിപ്പിക്കുന്നതിൽ മുൻനിരയിലായിരുന്നു അദ്ദേഹം.

1929-ൽ കൊല്ലത്ത് കണ്ടച്ചിറയിൽ പുതുവൽ പുത്തൻവീട്ടിൽ അധ്യാപകനായ നാരായണന്റെയും സംഗീതജ്ഞയായ അമ്മുക്കുട്ടിയുടെയും മകനായി ജനിച്ചു. മുൻമുഖ്യമന്ത്രി ആർ. ശങ്കർ അമ്മാവനാണ്. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന എൻ. കുമാരന്റെ മകൾ പരേതയായ പ്രസന്നയാണ് ഭാര്യ. മക്കൾ: ഡോ. റോയ് വിജയൻ, രാജേഷ് വിജയൻ (ഇരുവരും വിജയ ഹോസ്പിറ്റൽ), റാണി (തിരുവനന്തപുരം). സഹോദരങ്ങൾ: വിദുരൻ, പരേതനായ വിമലൻ. സംസ്‌കാരം ഞായറാഴ്ച 11-ന് മാവൂർ റോഡ് ശ്മശാനത്തിൽ.

മദ്രാസ് മെഡിക്കൽ കോളേജിൽനിന്നാണ്‌ ഡോ. എൻ. വിജയൻ എം.ബി.ബി.എസ്. നേടിയത്‌. ആറുപതിറ്റാണ്ടോളം മാനസികരോഗചികിത്സാ രംഗത്ത്‌ പ്രവർത്തിച്ച അദ്ദേഹം മലബാറിലെ ഈ രംഗത്തെ ആദ്യകാല വിദഗ്‌ധരിലൊരാളായിരുന്നു.

ഇംഗ്ലണ്ടിലെ എഡിൻബർഗ് സർവകലാശാലയിൽനിന്നാണ് മാനസികാരോഗ്യചികിത്സയിൽ ബിരുദാനന്തര ബിരുദം നേടിയത്. റോയൽ കോളേജ് ഓഫ് സൈക്യാട്രിയിൽനിന്ന് എം.ആർ.സി. നേടി. 1972 മുതൽ കോഴിക്കോട്ട് സേവനമനുഷ്ഠിച്ചു. മെഡിക്കൽ കോളേജിൽ പ്രൊഫസറും വകുപ്പു മേധാവിയുമായിരുന്നു. 1985-ൽ വിരമിച്ചു. തുടർന്ന് പ്രൊഫസർ എമിരിറ്റസ് ആയി. മാവൂർ റോഡ് കോട്ടൂളി ‘പ്രസന്ന’യിലായിരുന്നു താമസം. യു.കെ.യിൽ വിവിധ ആശുപത്രികളിൽ ഏഴുവർഷം പ്രവർത്തിച്ചശേഷമാണ് കേരള മെഡിക്കൽ കോളേജ് സർവീസിൽ പ്രൊഫസറായത്.

ശിവഗിരി തീർഥാടനം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി, ശ്രീനാരായണപ്രസ്ഥാനങ്ങൾക്ക് സമഗ്രസംഭാവന നൽകിയവർക്കുള്ള പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. എസ്.എൻ.ഡി.പി. യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി, ശ്രീനാരായണ എജ്യുക്കേഷണൽ സൊസൈറ്റി, ശ്രീനാരായണ ക്ലബ്ബ്, ഗുരുധർമപ്രചാരണസഭ, ഐ.എം.എ. കോഴിക്കോട് ശാഖ, കാലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ലബ്ബ് എന്നിവയുടെ പ്രസിഡന്റ്, നെടുങ്ങാടി ബാങ്ക്, ശ്രീകണ്ഠേശ്വരം ക്ഷേത്രയോഗം എന്നിവയുടെ ഡയറക്ടർ, പി.എസ്.സി. വിദഗ്ധസമിതിയംഗം, ഫ്രീമേസൺ അംഗം എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മനോരോഗവിജ്ഞാനപ്രവേശി ഉൾപ്പെടെയുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.

Content Highlights: renowned psychiatrist dr n vijayan passes away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented