Representative Image Photo: Gettyimages.in
റെംഡിസിവിർ മരുന്ന് കോവിഡ് രോഗികളുടെ ആശുപത്രിവാസമോ മരണനിരക്കോ കുറയ്ക്കാൻ സഹായകമല്ലെന്ന് ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ.). റെംഡിസിവറിനു പുറമേ ഹൈഡ്രോക്സിക്ലോറോക്വിൻ, ഇന്റർഫെറോൺ, എയ്‌ഡ്സിനെതിരായ മരുന്ന് സംയുക്തമായ ലോപിനവിർ-റിറ്റോനവിർ എന്നിവ 30-ലേറെ രാജ്യങ്ങളിലായി 11,266 മുതിർന്ന രോഗികൾക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയത്.
കോവിഡ് രോഗികളിൽ മരണനിരക്കോ ആശുപത്രിവാസമോ കുറയ്ക്കാൻ റെംഡിസിവിറിന് കഴിയുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, നിഗമനത്തിലെത്തിച്ചേരാനായിട്ടില്ലെന്നും ഫലങ്ങൾ അവലോകനം ചെയ്തുവരുകയാണെന്നും ലോകാരോഗ്യസംഘടന മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ പറഞ്ഞു. ഫലപ്രദമല്ലെന്ന് കണ്ടതിനെത്തുടർന്ന് ഹൈഡ്രോക്സിക്ലോറോക്വിൻ, ലോപിനവിർ-റിറ്റോനവിർ മരുന്നുകളുടെ പരീക്ഷണം ജൂണിൽ നിർത്തിവെച്ചിരുന്നു. എന്നാൽ, മറ്റു മരുന്നുകളുടെ പരീക്ഷണം തുടരുകയായിരുന്നു.
കോവിഡ് ചികിത്സയ്ക്കായി ഉപയോഗിച്ച ആദ്യ ആന്റിവൈറൽ മരുന്നായ റെംഡിസിവിർ കോവിഡ് ഭേദമാകാനുള്ള സമയം അഞ്ചുദിവസം കുറയ്ക്കുന്നതായി പഠനം കണ്ടെത്തിയതായി ഉത്‌പാദകരായ ഗില്ലീഡ് അവകാശപ്പെട്ടിരുന്നു. അടുത്തിടെ രോഗബാധ സ്ഥിരീകരിച്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് റെംഡിസിവിർ നൽകിയിരുന്നു.
Content Highlights:Remdesivir does not help hospitalised Covid-19 patients: WHO study
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..