ചെങ്കണ്ണ് കോവിഡിന്റെ ആരംഭമാവാം


ഡോ. ബാലകൃഷ്ണന്‍ മാധവന്‍

കൃത്യമായ വ്യായമവും സമീകൃത ആഹാരവുമാണ് ശരീരത്തിന് രോഗ പ്രതിരോധശേഷി നല്‍കുന്നത്. നിത്യേന 45 മിനിറ്റെങ്കിലും വേഗത്തില്‍ നടക്കുക എന്നതാണ് എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വ്യായാമം. ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രദ്ധിക്കണം.

പ്രതീകാത്മകചിത്രം

ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡും ചെങ്കണ്ണും തമ്മില്‍ ബന്ധമുണ്ടോ? ചെങ്കണ്ണ് രോഗികളില്‍ നടത്തിയ പരിശോധനകള്‍ തെളിയിക്കുന്നത് ഇപ്പോള്‍ ചെങ്കണ്ണുമായി വരുന്ന 20 ശതമാനം പേര്‍ കോവിഡ് ബാധിതരാണെന്നാണ്.

കണ്ണില്‍ ചുവപ്പ് നിറം വരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ചെങ്കണ്ണ് ആണ് അതില്‍ പ്രധാനം. പരസ്പരം നോക്കുന്നത് കൊണ്ട് ചെങ്കണ്ണ് വരില്ല. അടുത്ത സമ്പര്‍ക്കമാണ് രോഗം പകരാന്‍ ഇടയാക്കുന്നത്.
രോഗ ലക്ഷണങ്ങള്‍: കണ്ണ് ചുവക്കുക, കണ്ണില്‍ വെള്ളം നിറയുക, ചൊറിച്ചില്‍, മഞ്ഞ നിറത്തില്‍ പഴുപ്പ് വന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണ് ഒട്ടിപ്പിടിച്ചിരിക്കുക, ചെവിക്കടുത്തുള്ള ലിഫ് നോഡുകള്‍ വലുതാകുക എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍.

വകഭേദം വന്ന കൊറോണയും ഇപ്പോള്‍ ചെങ്കണ്ണിന് കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ ചെങ്കണ്ണുമായി വരുന്ന എല്ലാവരും കോവിഡുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകള്‍ക്കും വിധേയരാവണം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ബ്ലാക്ക് ഫംഗസും (മ്യൂക്കെൈര്‍മക്കോസിസ് ) കാണപ്പെടുന്നുണ്ട്.

കാഴ്ചക്കുറവ്, കണ്ണ് ചുവക്കുക, കണ്ണ് പുറത്തേക്ക് തള്ളിവരിക, കണ്‍പോളകളില്‍ നിറവ്യത്യാസം, പനി, മൂക്കടപ്പ്, തലവേദന എന്നിവയാണ് മ്യൂക്കര്‍മൈക്കോസിസിന്റെ ലക്ഷണങ്ങള്‍. മൂക്കില്‍നിന്നുള്ള സ്രവത്തിന്റെ കെ.ഒ.എച്ച്. സ്റ്റെയിനിങ് ടെസ്റ്റ്, പി.സി.ആര്‍., കള്‍ച്ചര്‍ ആന്റ് സെന്‍സിറ്റിവിറ്റി ടെസ്റ്റ്, എന്‍ഡൊസ്‌കോപ്പി, സി.ടി. സ്‌കാന്‍ എന്നിവയിലൂടെ മ്യൂക്കര്‍മൈക്കോസിസ് സ്ഥിരീകരിക്കാനാവും.

ചികിത്സ: ഓരോ മൂന്നു മണിക്കൂറും ഇടവിട്ട് സാധാരണ വെള്ളവും സോപ്പും ഉപയോഗിച്ച് കണ്ണും മുഖവും കഴുകുകയാണ് ചെങ്കണ്ണ് ചെറുക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ലൂബ്രിക്കേറ്റിങ് തുള്ളി മരുന്നും ആന്റിബയോട്ടിക് തുള്ളി മരുന്നും നാല് മണിക്കൂര്‍ ഇടവിട്ട് കണ്ണില്‍ ഒഴിക്കണം. ആന്റിബയോട്ടിക് ഓയിന്‍്മെന്റ് രാത്രി കണ്ണില്‍ തേയ്ക്കണം. ഫ്രിഡ്ജില്‍ വെച്ചതും തണുത്തതുമായ ആഹാരങ്ങള്‍ കഴിക്കരുത്.

ഇസാവ കൊനസോള്‍, പോസ് കൊനസോള്‍, ലിപ്പൊസൊമല്‍ ആംഫൊടെറിസിന്‍- ബി എന്നിവയാണ് മ്യുക്കര്‍മൈക്കൊസ് ചെറുക്കുന്നതിനുള്ള മരുന്നുകള്‍. അത്യാവശ്യഘട്ടങ്ങളില്‍ ശസ്ത്രക്രിയയും വേണ്ടിവരും.

കൃത്യമായ വ്യായമവും സമീകൃത ആഹാരവുമാണ് ശരീരത്തിന് രോഗ പ്രതിരോധശേഷി നല്‍കുന്നത്. നിത്യേന 45 മിനിറ്റെങ്കിലും വേഗത്തില്‍ നടക്കുക എന്നതാണ് എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വ്യായാമം. ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രദ്ധിക്കണം.

ചെങ്കണ്ണും കോവിഡും ഇല്ലെങ്കിലും കണ്ണ് ചുവക്കാം. അലര്‍ജി, കണ്ണില്‍ മുറിവ് പറ്റുക, കണ്ണില്‍ മണ്ണ് പെടുക, ഗ്ലൊക്കൊമ, റെറ്റിനൊപ്പതി, ഉവെയ്റ്റിസ് (Uveitis), അണുബാധ എന്നിവ കൊണ്ടും കണ്ണ് ചുവക്കാം.

Content Highlights: Red eye may be the symptom of covid 19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented