
-
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡി അതിവേഗം കണ്ടെത്താനുള്ള ചെലവുകുറഞ്ഞ റാപ്പിഡ് ആന്റിബോഡി കാര്‍ഡ് രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്നോളജി (ആര്.ജി.സി.ബി.) തദ്ദേശീയമായി വികസിപ്പിച്ചു. കോവിഡ് നിര്‍ണയത്തിലെ സുപ്രധാന ചുവടുവെയ്പായാണ് ഇതിനെ കാണുന്നത്. കാര്‍ഡ് വിപണനം ചെയ്യാനുള്ള ലൈസന്‍സും ആര്.ജി.സി.ബി. സ്വന്തമാക്കി.
25 മുതല്‍ 30 വരെ മിനിറ്റിനകം പരിശോധനാഫലം ലഭിക്കും. സാംപിളുകളിലെ ഐ.ജി.ജി. ആന്റിബോഡികളെയാണ് ഇത് നിര്‍ണയിക്കുന്നത്. കോവിഡിനു കാരണമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തിലെ പ്ലാസ്മ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഇമ്യൂണോഗ്ലോബുലിന്‍ എന്ന പ്രോട്ടീനുകളാണ് ഈ ആന്റിബോഡികള്‍. ഇത് ശരീരത്തിലുണ്ടെങ്കില്‍ കോവിഡ് ബാധയുണ്ടായി എന്ന് കരുതാം. വൈറസ് സ്പെസിമനുകളുടെ സാംപിള്ശേഖരണം, പരിപാലനം, സംഭരണം എന്നിവയ്ക്കെല്ലാം അനുയോജ്യമാണ് വി.ടി.എം. കിറ്റ്. 72 മണിക്കൂര്‍വരെ ഇത് സാംപിളുകള്‍ നശിക്കാതെ തണുപ്പിച്ച് സൂക്ഷിക്കും. സ്രവത്തില്‍നിന്ന് വൈറല്‍ ആര്.എന്‍.എ.യെ 25-30 മിനിറ്റുകള്‍ക്കുള്ളില്‍ വേര്‍തിരിച്ചെടുക്കാവുന്ന തരത്തിലാണ് ആര്.എന്‍.എ. കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇവയ്ക്കുപുറമേ ആന്റിജന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, എലിസ, പി.സി.ആര്. കിറ്റുകള്‍ എന്നിവയുടെ വികസനവും പൂര്‍ത്തിയായിവരികയാണ്.
ആന്റിജന്‍ പരിശോധന: സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അനുമതി
കോവിഡ് നിര്‍ണയത്തിനുള്ള ആന്റിജന്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യ ലാബുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്കി. 625 രൂപ നിരക്കിലാണ് പരിശോധന.
നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ (എന്‍.എ.ബി.എച്ച്.) നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് (എന്‍.എ.ബി. എല്‍.) എന്നിവയുടെ അംഗീകാരം, കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ രജിസ്ട്രേഷന്, സംസ്ഥാന ആരോഗ്യവകുപ്പില്‍ രജിസ്ട്രേഷന് എന്നിവയുള്ള സ്ഥാപനങ്ങള്‍ക്കാണ് അനുമതി.
Content Highlights: Rajiv Gandhi Centre for Biotechnology develops low cost rapid antibody card for Covid19 Corona Virus, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..