ബ്ലാക്ക് ഫം​ഗസ് അഥവാ മ്യൂക്കോർമെെക്കോസിസിനെ രാജസ്ഥാൻ സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് കേസുകൾ എല്ലാം നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് നൂറിലേറെ കേസുകൾ ഇപ്പോൾ നിലവിലുണ്ട്. സവായ് മാൻസിങ് സർക്കാർ ആശുപത്രിയിൽ ബ്ലാക്ക് ഫം​ഗസ് രോ​ഗികൾക്കായി പ്രത്യേക വാർഡും രാജസ്ഥാൻ സർക്കാർ ഒരുക്കിയിട്ടുണ്ട്. ജയ്പൂർ, ജോധ്പൂർ, സിരോഹി, കോട്ട ജില്ലകളിലാണ് രോ​ഗം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. 

ReadMore: എന്താണ് ബ്ലാക്ക് ഫം​ഗസ് എന്ന മ്യൂക്കോർമെെക്കോസിസ്? 

കൃത്യമായി ഏകോപിപ്പിക്കാനും കോവിഡ് 19 ചികിത്സയ്ക്ക് ഒപ്പം ഇതിനും ചികിത്സ നൽകാനുമാണ് ഈ രോ​ഗത്തെ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തതെന്ന് ആരോ​ഗ്യവിഭാ​ഗം പ്രിൻസിപ്പൽ സെക്രട്ടറി അഖിൽ അറോറ പറഞ്ഞു. രാജസ്ഥാൻ എപ്പിഡെമിക് ആക്ട് 2020 യ്ക്ക് കീഴിലാണ് ഇത്തരമൊരു വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 

Content Highlights: Rajasthan declares Mucormycosis Black Fungus an epidemic, Health, Covid19