
Representative Image| Photo: GettyImages
മുംബൈ/ജയ്പുർ: പതിനെട്ടു വയസ്സിനുമുകളിലുള്ള മുഴുവനാളുകൾക്കും സൗജന്യമായി കോവിഡ് പ്രതിരോധമരുന്ന് നൽകാൻ മഹാരാഷ്ട്ര, രാജസ്ഥാൻ സർക്കാരുകൾ തീരുമാനിച്ചു. ഇതിനാവശ്യമായ വാക്സിൻ ആഗോള ടെൻഡർവഴി സംഭരിക്കും.
മഹാരാഷ്ട്രയിൽ 18-44 വയസ്സിനിടയിൽ 5.71 കോടി പേരാണ്. ഇവർക്ക് രണ്ടുഡോസ് വാക്സിൻ നൽകുന്നതിന് 11 കോടി ഡോസ് വാക്സിൻ വേണ്ടിവരും. വാക്സിൻ വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ചീഫ് സെക്രട്ടറി സീതാറാം കുണ്ടേയുടെ നേതൃത്വത്തിൽ അഞ്ചംഗസമിതിക്ക് രൂപംനൽകിയിട്ടുണ്ട്. കോവിഷീൽഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാർ പുനാവാലയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ വാക്സിൻ ലഭ്യതയെക്കുറിച്ച് ചർച്ചചെയ്തു. സർക്കാരിന് പൂനാവാല പൂർണസഹകരണം വാഗ്ദാനംചെയ്തിട്ടുണ്ട്.
രാജസ്ഥാനിൽ 3000 കോടി ചെലവിൽ വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോത് അറിയിച്ചു. കേരളം, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ്, ഗോവ, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, അസം, സിക്കിം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ഹരിയാണ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീർ എന്നിവയാണ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചത്.
Content Highlights: Rajasthan and Maharashtra distribute Covid19 vaccine free, Health, Covid19, Covid Vaccine
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..