ന്യൂഡൽഹി: കോവിഡ് രോഗികൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ അതിവേഗത്തിലെത്തിക്കാൻ ഓക്സിജൻ എക്സ്പ്രസ് തീവണ്ടികൾ ഗ്രീൻ കോറിഡോർവഴി ഓടിക്കാനൊരുങ്ങി റെയിൽവേ. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കറുകൾ ചരക്കുതീവണ്ടികളിൽ വെച്ചുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. ഇവയുടെ സുഗമമായ നീക്കത്തെക്കുറിച്ച് സംസ്ഥാന ഗതാഗത കമ്മിഷണർമാരുമായി റെയിൽവേ ശനിയാഴ്ച ചർച്ചനടത്തി.

ഈ രീതിയിൽ റെയിൽവേ ഓക്സിജൻ എത്തിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾ റെയിൽ‌വേ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഓക്സിജൻ എക്സ്പ്രസുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്. ഇതിനുള്ള നിർദേശങ്ങൾ മേഖലാ ഓഫീസുകൾക്കുനൽകിയതായി റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.

Content highlights: Railways' 'Oxygen Express' to deliver oxygen faster, Health, Covid19