പേവിഷബാധ: മരണം ആവർത്തിക്കുന്നു, ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ


Representative Image

കോഴിക്കോട്: പേ വിഷബാധ പ്രതിരോധത്തി‌നുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് വിദഗ്ധപഠനം വേണമെന്ന് ആരോഗ്യവിദഗ്ധർ.

സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്നുപേരാണ് രണ്ടുമാസത്തിനിടെ മരിച്ചത്. തൃശ്ശൂരിൽ ഒരു പോസ്റ്റ് വുമണും പാലക്കാട് കോളേജ് വിദ്യാർഥിയും കോഴിക്കോട് പേരാമ്പ്ര കൂത്താളിയിൽ വീട്ടമ്മയുമാണ് മരിച്ചത്. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് മൂന്നുമരണങ്ങളുമുണ്ടായത്. കുത്തിവെപ്പെടുത്തശേഷമുള്ള മരണങ്ങൾ കേരളത്തിൽ സമീപകാലത്തൊന്നും കേട്ടിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വാക്‌സിന്റെ ഗുണമേന്മയില്ലായ്മയാണോ, സൂക്ഷിച്ചതിലെ പ്രശ്നമാണോ, കുത്തിവെച്ചതിലെ പിഴവാണോ കാരണമെന്ന് ഇതുവരെ വിശദമായി പരിശോധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് പൊതുജനാരോഗ്യ വിദഗ്ധൻ, മൈക്രോബയോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സമിതിയുണ്ടാക്കി ഗൗരവമായ പഠനം വേണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.



മരണം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇതൊരു ഒറ്റപ്പെട്ട നിസ്സാരസംഭവമായി കാണാൻ കഴിയില്ലെന്ന് പ്രമുഖ ആരോഗ്യവിദഗ്ധൻ ഡോ. സുൽഫി നൂഹു പറയുന്നു.

‘‘വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് ആരോപണമുയരുന്നത്. പക്ഷേ, അതാണോ കാരണമെന്ന് കണ്ടെത്തണമെങ്കിൽ പഠനം വേണം. യഥാർഥകാരണം കണ്ടെത്താതെ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. സർക്കാർ അതിന് മുൻകൈയെടുക്കണം. വളരെ ഗൗരതരമായ പ്രശ്നമാണിത്.’’ -അദ്ദേഹം പറയുന്നു.

തെരുവുപട്ടികൾ പെരുകുന്നതിനാൽ കടിയേൽക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. 2020-ലും 21-ലുമായി 16 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കടിയേൽക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

സംസ്ഥാനസർക്കാർ വാങ്ങിയ 16,000 കുപ്പി മരുന്ന്‌ കേന്ദ്ര ഡ്രഗ് ലാബിൽ ഗുണമേന്മ പരിശോധന നടത്താത്തതാണ്. ആ ബാച്ചിൽപ്പെട്ട മരുന്നുകൾ നൽകിയതുകൊണ്ടാണ് ഫലമില്ലാതെപോയതെന്നും സംശയമുണ്ട്.

സാധ്യതകൾ ഇങ്ങനെ

ശരിയായ താപനിലയിലല്ല മരുന്ന് സൂക്ഷിച്ചതെങ്കിൽ പ്രയോജനം ലഭിക്കാതെപോവും. തൊലിയിലാണ് കുത്തിവെക്കേണ്ടത്. മറ്റ് ഇൻജക്ഷനുകൾപോലെ ഇത് കുത്തിവെക്കരുത്. വാക്‌സിനെ പ്രതിരോധിക്കുന്ന രീതിയിൽ വൈറസിന് എന്തെങ്കിലും തരത്തിലുള്ള ജനിതകമാറ്റം സംഭവിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. പക്ഷേ, ജനിതകമാറ്റത്തിന് വളരെ കുറഞ്ഞ സാധ്യതയേയുള്ളൂ. അതുകൊണ്ടാണ് വിദഗ്ധപഠനം നിർദേശിക്കപ്പെടുന്നത്.

ഐ.എം.എ. പഠിക്കുന്നു

പ്രതിരോധകുത്തി‌വെപ്പെടുത്താൽ മരണമുണ്ടാവാൻ പാടില്ല. മരുന്നിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ആരോപണങ്ങളുയരുന്നുണ്ടെങ്കിലും അതിൽ വ്യക്തതയില്ല. എന്താണ് കാരണമെന്നത് ഐ.എം.എ. പഠിച്ചുകൊണ്ടിരിക്കുകയാണ്.

-ഡോ. സാമുവൽ കോശി

(പ്രസിഡന്റ്, ഐ.എം.എ., കേരള)

Content Highlights: rabies vaccine and chances of its failure, deaths from rabies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented