പേ വിഷബാധ മരണം; വാക്‌സിൻ ഫലപ്രാപ്തിക്കൊപ്പം വീഴ്ചകളും പരിശോധിക്കും


Representational Image. Photo: Mathrubhumi

തിരുവനന്തപുരം: പേ വിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാക്‌സിന്റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ വാക്‌സിനേഷൻ രീതികളും വിദഗ്ധസമിതി സമഗ്രമായി പരിശോധിക്കും. വാക്‌സിനേഷൻ നയം പുനഃപരിശോധിക്കാനും ആവശ്യമെങ്കിൽ പരിഷ്‌കരണത്തിനാവശ്യമായ ശുപാർശ സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടു. യഥാസമയം വാക്‌സിൻ നൽകുന്നതിൽ ആരോഗ്യസ്ഥാപനങ്ങൾക്കോ, ജീവനക്കാരുടെ ഭാഗത്തോ വീഴ്ചയുണ്ടായോ എന്നതിലും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടിയേറ്റ് ഇരുപതിലധികംപേർ സംസ്ഥാനത്ത് മരിച്ച സാഹചര്യത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ വിദഗ്‌ധസമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പേ വിഷബാധയേറ്റുള്ള മരണനിരക്ക് ഉയരുന്നതിൽ വാക്‌സിൻ ഫലപ്രാപ്തിയെ മാത്രം കുറ്റംപറയാനാവില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. വൈറസിന്റെ ജനിതകമാറ്റം, കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം വിലയിരുത്തേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. ഇവിടെ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ച വാക്സിനും സിറവുമാണ് ആശുപത്രികളിലെത്തിയവർക്കും മരിച്ച അഞ്ചുപേർക്കും നൽകിയത്. എന്നിട്ടും പേവിഷബാധമരണം സംഭവിച്ചതു സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്കയുണ്ടെന്ന് മന്ത്രി വീണാ ജോർജ് കത്തിൽ ചൂണ്ടിക്കാട്ടി. ആശങ്ക പരിഹരിക്കാൻ പരിശോധന വേഗത്തിലാക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിച്ച് ഉറപ്പാക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Content Highlights: rabies deaths in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented