പേവിഷബാധ നിയന്ത്രണം: ഗോവയിലെ 'മിഷൻ റാബിസ്' സംഘടനയുടെ മാതൃക പകർത്താൻ കേരളം


അനിൽ മുകുന്നേരി

Representative Image

കൊല്ലം: പേവിഷബാധ നിയന്ത്രണത്തിന് ഗോവയിൽ 'മിഷൻ റാബിസ്' എന്ന സംഘടന നടപ്പാക്കിയ പരിപാടികൾ കേരളവും പഠിക്കുന്നു. സംഘടന നടപ്പാക്കിയ പദ്ധതികൾ പഠിച്ചശേഷമാകും സംസ്ഥാനത്ത് തെരുവുനായ നിയന്ത്രണപരിപാടികൾ നടപ്പാക്കുക.

ഏഷ്യയിലും ആഫ്രിക്കയിലും പ്രവർത്തനപരിചയത്തിന്റെ പിൻബലത്തോടെ 2014-ലാണ് ഗോവയിൽ മിഷൻ റാബിസ് പ്രവർത്തനം തുടങ്ങുന്നത്. നായ്ക്കൾക്ക് കുത്തിവെപ്പ്‌, സ്കൂൾകുട്ടികൾക്കും പൊതുജനങ്ങൾക്കുമുള്ള തുടർച്ചയായ ബോധവത്കരണം, അടിയന്തരസഹായത്തിന് ഹോട്ട്‌ലൈൻ തുടങ്ങിയവ സംഘടന സമയബന്ധിതമായി നടപ്പാക്കി. വർഷങ്ങൾക്കുള്ളിൽ പേവിഷബാധമൂലമുള്ള മരണങ്ങളും ജന്തുജന്യരോഗങ്ങളുമില്ലാത്ത സംസ്ഥാനമായി ഗോവ മാറുകയായിരുന്നു. ഈ മാതൃക ബെംഗളൂരു, മുംബൈ, റാഞ്ചി, നീലഗിരി, കാർവാർ, സിന്ധുദുർഗ് തുടങ്ങിയിടങ്ങളിലെല്ലാം ഇപ്പോൾ പിന്തുടരുന്നുണ്ടെന്ന് മിഷൻ റാബിസ് ഡയറക്ടർ ഡോ. മുരുകൻ അപ്പുപിള്ള പറഞ്ഞു.നായകളിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ, അക്രമസ്വഭാവം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കാനുള്ള ഹോട്ട്‌ലൈൻ സംവിധാനം ഗോവയിൽ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്‌. അപകടകാരികളായ നായകൾക്ക് മനുഷ്യരുമായും മറ്റു ജീവികളുമായും സമ്പർക്കമുണ്ടാകാതെ മാറ്റിപ്പാർപ്പിക്കാനും അടിയന്തരസംവിധാനമൊരുക്കുന്നുണ്ട്. ഇതുവഴി ജനങ്ങളെയും മറ്റ്‌ ജീവികളെയും സുരക്ഷിതരാക്കാനാകും. ഉൾപ്രദേശങ്ങളിലുള്ള നായ്ക്കളെപ്പോലും പിടികൂടി കുത്തിവെപ്പിന് വിധേയമാക്കാനുള്ള സൗകര്യങ്ങൾ മിഷൻ റാബിസിനുണ്ട്. ഇടവേളകളില്ലാതെയുള്ള കുത്തിവെപ്പുകളും ബോധവത്കരണ പ്രവർത്തനങ്ങളുമാണ് ഗോവയിൽ ഫലംകണ്ടത്.

നായകൾക്ക് മുന്നിലൂടെ ഓടുക, അവയ്ക്കുനേരേ സാധനങ്ങൾ വലിച്ചെറിയുക, അവയെത്തന്നെ നോക്കിനിൽക്കുക, ഉറങ്ങുകയും മുലയൂട്ടുകയും ചെയ്യുന്ന നായ്ക്കളെ ശല്യംചെയ്യുക എന്നീ സാഹചര്യങ്ങളിലാണ് കൂടുതൽപ്പേർക്കും നായകടിയേൽക്കുന്നത്.

വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഇതുസംബന്ധിച്ചും കടിയേറ്റാൽ വേഗത്തിൽ ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും പോസ്റ്ററുകൾ വഴിയും ക്ളാസ്സുകളിലൂടെയും അവബോധം നൽകുന്നുണ്ട്. സംസ്ഥാനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സൗജന്യമായി തെരുവുനായ നിയന്ത്രണത്തിൽ സൗജന്യ പരിശീലനം നൽകാനുള്ള സൗകര്യവും മിഷൻ റാബിസ് ഒരുക്കുന്നു.

Content Highlights: rabies control steps of kerala govt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented