കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ആവര്‍ത്തിച്ചു പറയുമ്പോഴും അതിന് ചെവികൊടുക്കാതെ മാസ്‌ക് കഴുത്തില്‍ കെട്ടി നടക്കുന്നവരെ ഇപ്പോഴും നമുക്ക് കാണാം. ഇത്തരക്കാരെ ബോധവത്ക്കരിക്കുന്നതിനായി ട്വിറ്ററിലൂടെ ഒരു മീം പങ്കുവെക്കുകയാണ് പൂണെ പോലിസ്. 

'ഡെയ്ഞ്ചറസ് കണ്ടന്റ്' എന്ന പേരില്‍ മാസ്‌ക് ധരിക്കാത്ത ആളുകളുടെ, അവ്യക്തമായി ലോക്ക് ചെയ്ത പോലെയുള്ള ഒരു ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് പൂണെ പോലീസ്. This photo contains dangerous content that can harm society at large എന്ന് ഫോട്ടോയ്ക്ക് മുകളില്‍ എഴുതിയിട്ടുമുണ്ട്.

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടക്കുന്നത് എല്ലാവര്‍ക്കും ഭീഷണിയാണ് എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് പൂണെ പോലീസിന്റെ ഈ ബോധവത്ക്കരണ വീഡിയോയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

Content Highlights: Pune police shares photo of dangerous content to spread Covid19 awareness about masks, Corona Virus outbreak, Health