പുനർജ്ജനി 2022 ക്യാമ്പ്
പുനര്‍ജ്ജനി 2022 ന്റെ ഭാഗമായി കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യൂ.എച്ച്. പോളിടെക്നിക് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് 207 ന്റെ നേതൃത്വത്തില്‍ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടക്കുന്ന മൂന്നു ദിന ക്യാമ്പ് തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
യുവത്വത്തിന്റെ ഊര്‍ജ്ജവും ആര്‍ജ്ജവവും സമൂഹ സേവനത്തിനായി എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. സാമ്പത്തികമായ ലാഭം പ്രതീക്ഷിക്കാതെയാണ് എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ സേവനം നടത്തുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്ത് വിഹരിക്കുന്ന യുവത്വമുള്ള കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുന്ന എന്‍.എസ്.എസ്. നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാതെ വരുന്നത് കൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ രൂപകല്പന ചെയ്ത നൂതന പദ്ധതിയാണ് പുനര്‍ജ്ജനി.
എന്‍.എസ്.എസ്. കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ. അജി സ്വാഗതം പറഞ്ഞു. എ.ഡബ്ല്യൂ.എച്ച് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ വിവേക് പി. ജോണ്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. സുജാത മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്, ആര്‍. എം.ഒ. ഡോ. പി.എസ്. ദിവ്യ, ഡോ. മോഹന്‍ദാസ്, എന്‍.എസ്.എസ്. ടെക് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.എം. സാദിഖ് എന്നിവര്‍ ആശംസ അറിയിച്ചു. ക്വാളിറ്റി ഓഫീസര്‍ ഡോ. സി.കെ. അഫ്‌സല്‍ നന്ദി പറഞ്ഞു.
Content Highlights: National Service Scheme, Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..