ആരോഗ്യഗവേഷണത്തിന് സ്വകാര്യപങ്കാളിത്തം: സംസ്ഥാന അഭിപ്രായം തേടി കേന്ദ്രം


ടി.ജി. ബേബിക്കുട്ടി

മെഡിക്കല്‍പാഠ്യപദ്ധതിയില്‍ ഗവേഷണത്തിന് മുന്‍ഗണന

Representative Image| Photo: GettyImages

തിരുവനന്തപുരം: സ്വകാര്യപങ്കാളിത്തത്തോടെ ആരോഗ്യമേഖലയിലെ ഗവേഷണപദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ആരോഗ്യവിദ്യാഭ്യാസത്തില്‍ ഗവേഷണത്തിന് കൂടുതല്‍ പരിഗണന നല്‍കി മെഡിക്കല്‍ ബിരുദ, ബിരുദാനന്തരബിരുദ പാഠ്യപദ്ധതി പരിഷ്‌കരിക്കാനും ലക്ഷ്യമുണ്ട്. പത്തുവര്‍ഷത്തേക്കുള്ള ദേശീയ ആരോഗ്യഗവേഷണനയത്തിന് അന്തിമരൂപം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശം തേടി.

ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്നോളജി, ബയോമെഡിക്കല്‍ ടെക്നോളജി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ഗവേഷണ ഫൗണ്ടേഷനുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ സ്വകാര്യമേഖലയിലുണ്ടായ വളര്‍ച്ച പ്രയോജനപ്പെടുത്താന്‍ അവയുമായി കൈകോര്‍ക്കാനാണ് കരടുനയം ലക്ഷ്യമിടുന്നത്.

സ്വതന്ത്ര ഫെലോഷിപ്പുകള്‍, ഗവേഷണപരിപാടികള്‍ക്ക് പ്രത്യേക ഗ്രാന്റ് തുടങ്ങിയവ നല്‍കി പ്രോത്സാഹിപ്പിക്കും. ജിനോമിക്‌സ്, ട്രാന്‍സ്‌ക്രിപ്ടോമിക്‌സ് തുടങ്ങിയ ഗവേഷണമേഖലകളില്‍ വിഭവങ്ങളും ശേഷിയും പങ്കിടാനാകും. സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ആരോഗ്യഗവേഷണമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഉപയോഗപ്പെടുത്താനും നയം ലക്ഷ്യമിടുന്നുണ്ട്.

വര്‍ഷം 20,000 മുതല്‍ 25,000 വിദ്യാര്‍ഥികള്‍ രാജ്യത്ത് മെഡിക്കല്‍ ബിരുദവുമായി പുറത്തിറങ്ങുന്നുണ്ട്. ഇതില്‍ പതിനായിരത്തോളം പേര്‍ ഉപരിപഠനം തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും പത്തുശതമാനം പേര്‍ മാത്രമാണ് ഗവേഷണരംഗത്തെത്തുന്നത്. അതിനാല്‍, നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ സഹകരണത്തോടെ മെഡിക്കല്‍ കോളേജുകളെ ഗവേഷണകേന്ദ്രങ്ങളാക്കി മാറ്റാനും കരടുനയത്തില്‍ നിര്‍ദേശമുണ്ട്. ഇതനുസരിച്ച് പാഠ്യപദ്ധതി തയ്യാറാക്കണമെന്നും നയം ചൂണ്ടിക്കാട്ടുന്നു.

റിസര്‍ച്ച് മാനേജ്മെന്റ് ബോര്‍ഡ്

ആരോഗ്യഗവേഷണ മേല്‍നോട്ടത്തിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി നാഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് മാനേജ്മെന്റ് ബോര്‍ഡിന് രൂപംനല്‍കണമെന്നും നയം നിര്‍ദേശിക്കുന്നു. ഗവേഷണപദ്ധതികള്‍ തയ്യാറാക്കുകയും മുന്‍ഗണന നിശ്ചയിക്കുകയും വിദഗ്ധോപദേശം നല്‍കുകയുമാണ് ബോര്‍ഡ് ചെയ്യുക. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കുന്ന സമിതിയില്‍ സഹമന്ത്രിമാരെയും ഉന്നതോദ്യോഗസ്ഥരെയും കൂടാതെ, പ്രമുഖ ശാസ്ത്രജ്ഞരെയും പൊതുജനാരോഗ്യവിദഗ്ധരെയും ഉള്‍പ്പെടുത്തും.

Content Highlights: Private partnership for health research; center seeking state opinion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented