തൃശ്ശൂർ: പ്രധാന രോഗങ്ങൾക്കെതിരേയുള്ള എട്ട് മരുന്നുകൾകൂടി വിലനിയന്ത്രണത്തിൽ ഉൾപ്പെടുത്തി. ദേശീയ ഔഷധവില നിയന്ത്രണസമിതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

പരാദബാധയ്ക്കെതിരേ മനുഷ്യരിലും മൃഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് പ്രേസിക്വാന്റൽ. ഇതിന്റെ 600 എം.ജി. ഗുളികയുടെ വില 34.63 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. സയനൈഡ് പോലെയുള്ള മാരകവിഷബാധയ്ക്കെതിരേ ഉപയോഗിക്കുന്ന സോഡിയം നൈട്രേറ്റ് കുത്തിവെപ്പുമരുന്ന് ഒരു മില്ലിക്ക് 25.91 രൂപയാണ് വില.

എക്സിമ പോലുള്ള ത്വഗ്രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ടക്രോലൈമസ് ഗുളികയുടെ മൂന്ന് വകഭേദങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. 18.68 (0.5 എം.ജി), 34.31 (1 എം.ജി.), 67.77 (2 എം.ജി.). ടെറ്റ്നസിനും ഡിഫ്ത്തീരിയയ്ക്കും എതിരായി ഉപയോഗിക്കുന്ന ടി.ഡി. കുത്തിവെപ്പുമരുന്നിന്റെ മൂന്നിനങ്ങളും പട്ടികയിലുൾപ്പെടുത്തി. അര മില്ലിലിറ്ററിന് 18.69 രൂപയാണ് വില. ഈ വിലകൾക്കു പുറമേ ചരക്കുസേവനനികുതിയും ബാധകമായിരിക്കും.

Content Highlights:Price control for eight more drugs, Health