Representative Image| Photo: Gettyimages
കോവിഡ് കാലം വലിയ മാറ്റങ്ങളാണ് യുവജനങ്ങളുടെ മാനസികാവസ്ഥയില്‍ വരുത്തിയിരിക്കുന്നത്; പ്രത്യേകിച്ച് ബന്ധങ്ങളില്‍. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ ഏകാന്തതയും മനസ്സ് മടുപ്പും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സുതാര്യമാക്കാനും യുവജനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. ഒരു ഡേറ്റിങ് ആപ്പ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കന്നത്.
സിംഗിള്‍ ആയ രണ്ടിലൊരു ഇന്ത്യക്കാരും വിശ്വസ്തമായ- ഉറപ്പുള്ള ബന്ധങ്ങളാണ് തേടുന്നതെന്ന് സര്‍വേയില്‍ പറയുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ബന്ധങ്ങളുടെ വില ആളുകള്‍ മനസ്സിലാക്കിയത്. വൈകാരിക ബന്ധങ്ങള്‍ സ്വന്തം ജീവിതത്തില്‍ ആവശ്യമാണെന്ന് യുവജനങ്ങള്‍ ഈ സമയത്ത് മനസ്സിലാക്കി. പകുതിയോളം ആളുകള്‍ 'സീരിയസ് റിലേഷന്‍ഷിപ്പുകള്‍' ആണ് ഇപ്പോള്‍ തിരയുന്നത്.
ഡല്‍ഹി, ചെന്നൈ, ബംഗളുരു, ഹൈദരാബാദ് തുടങ്ങിയ മഹാനഗരങ്ങളിലെ അഞ്ചിലൊരാളും വിവാഹിതരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സര്‍വേയില്‍ പറയുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള തങ്ങളുടെ ഡേറ്റിങ് ലൈഫിനെക്കുറിച്ച് മൂന്നിലൊരാള്‍ക്കും ശുഭാപ്തിവിശ്വാസമുണ്ടെന്ന് സര്‍വേ വിലയിരുത്തുന്നു. 33 ശതമാനം ഇന്ത്യക്കാര്‍ വ്യക്തികളെ കാണുന്നതിന് മുന്‍പായി വീഡിയോ ഡേറ്റിങ് നടത്തി ആളെക്കുറിച്ച് കൂടുതല്‍ അറിയാനും മനസ്സിലാക്കാനും ശ്രമിക്കുന്നുവെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നുണ്ട്.
വൈകാരിക ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ പഠനങ്ങള്‍. കോവിഡിന് മുന്‍പ് കാഷ്വല്‍ ബന്ധങ്ങളായിരുന്നു കൂടുതലും. എന്നാല്‍ അതിനാണ് ഇപ്പോള്‍ വലിയ തോതില്‍ മാറ്റം സംഭവിച്ചിരിക്കുന്നത്. ഡേറ്റിങ് ആപ്പിലൂടെ ഇണയെ കണ്ടെത്തുന്നവരില്‍ 60 ശതമാനം യുവജനങ്ങളും നോക്കുന്നത് വൈകാരിക അടുപ്പമാണ്. 55 ശതമാനം പേരാകട്ടെ മുന്‍തൂക്കം നല്‍കുന്നത് നല്ല മനസ്സിനാണെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്.
Content Highlights: Post-pandemic one in two indians wants serious, committed relationship, says new survey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..