ഭക്ഷണം കഴിച്ചതിന് ശേഷം അൽപം നടന്നാൽ പലതുണ്ട് കാര്യം


Representative Image | Photo: Gettyimages.in

വ്യായാമക്കുറവും ഭക്ഷണരീതിയും മൂലം ജീവിതശൈലീരോ​ഗങ്ങൾ ഇന്ന് സാധാരണമായിരിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങൾ പരമാവധി ഒഴിവാക്കുകയും ചിട്ടയോടെ വ്യായാമവും പിൻതുടർന്നാൽ ഒരുപരിധിവരെ അസുഖങ്ങളെ ഇല്ലാതാക്കാനാവും. പലരും നടത്തമാണ് ഒരു പ്രധാന വ്യായാമമായി കണക്കാക്കുന്നത്. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷമാണോ അതോ അതിന് മുമ്പ് നടക്കുന്നതാണോ കൂടുതൽ ​ഗുണകരം എന്നത് പലർക്കും ഉള്ള സംശയമാണ്, അതിന് ഒരുത്തരം നൽകുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഭക്ഷണശേഷം അൽപമൊന്നു നടക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കും എന്ന് പറയാറുണ്ട്. എന്നാൽ അതുമാത്രമല്ല ഏതുഭക്ഷണം കഴിച്ചതിനുശേഷവും അൽപമൊന്നു നടക്കുന്നത് ബ്ലഡ് ഷു​ഗർ നില കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇതിലൂടെ ടൈപ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കാൻ കഴിയുമെന്നും ​ഗവേഷകർ പറയുന്നു. ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിനുള്ളിൽ നടക്കുന്നതാണ് മികച്ച ഫലം നൽകുക എന്നും ​ഗവേഷകർ പറയുന്നു.

ആയാസ രഹിതമായി ഏതുസമയത്തു നടക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. എന്നാൽ ഭക്ഷണം കഴിച്ച് ആദ്യ അറുപത്-തൊണ്ണൂറ് മിനിറ്റിനുള്ളിൽ ബ്ലഡ് ഷു​ഗർ നില കൂടാനുള്ള സാധ്യത ഏറെയാണെന്നും അതിനാൽ ഈ സമയത്ത് നടക്കുന്നത് ​ഗുണം ചെയ്യുമെന്നുമാണ് കണ്ടെത്തൽ. സ്പോർട്സ് മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏഴു പഠനങ്ങൾ നടത്തി അവയിൽ നിന്നുള്ള കണ്ടെത്തലാണ് പുറത്തുവന്നത്. പ്രീഡയബറ്റിക് ആയവരോ ടൈപ് 2 ഡയബറ്റിക് ആയവരോ ഇല്ലാതെയാണ് അഞ്ച് പഠനങ്ങൾ നടത്തിയത്. ബാക്കി രണ്ടു പഠനങ്ങളിൽ ഇത്തരം അസുഖങ്ങൾ ഉള്ളവരെയും ഇല്ലാത്തവരെയും ഉൾപ്പെടുത്തി. പഠനത്തിൽ പങ്കാളികളായവരോട് ദിവസത്തിൽ പലസമയങ്ങളിലായി നിൽക്കാനും നടക്കാനുമൊക്കെ ആവശ്യപ്പെട്ടു. ഭക്ഷണശേഷം നടന്നവരിൽ ബ്ലഡ്ഷു​ഗർ നിലയിലുണ്ടായ മാറ്റവും രേഖപ്പെടുത്തി.

ഏറെനേരം ഒരിടത്തുമാത്രം ചടഞ്ഞുകൂടി ഇരിക്കരുതെന്ന് ഓർമപ്പെടുത്തുന്നതാണ് പഠനം. വീട്ടിലെ ചെറിയ ജോലികളിൽ മുഴുകിയെങ്കിലും ശരീരത്തെ സജീവമാക്കി നിലനിർത്തണം. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്കെഴുന്നേറ്റ് രണ്ടോ മൂന്നോ മിനിറ്റെങ്കിലും നടക്കുന്നതും ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.

നേരത്തേയും സമാനമായ പഠനങ്ങൾ പുറത്തുവന്നിരുന്നു. ഒരുദിവസത്തിൽ മറ്റേത് സമയത്തു നടക്കുന്നതിനേക്കാൾ ഭക്ഷണശേഷം പത്തുമിനിറ്റ് നടക്കുന്നത് ​ഗുണം ചെയ്യുമെന്ന് 2016ൽ പുറത്തുവന്ന പഠനം വ്യക്തമാക്കിയിരുന്നു. 2011ൽ ഇന്റർനാഷണൽ ജേർണൽ ഓഫ് ജനറൽ മെഡിസിനിലും സമാനമായ കണ്ടെത്തൽ വന്നിരുന്നു. ഭക്ഷണത്തിന് തൊട്ടുപിന്നാലെ അൽപനേരം നടക്കുന്നത് വണ്ണംകുറയ്ക്കാൻ സഹായകമാണ് എന്നതായിരുന്നു അത്.

Content Highlights: post meal walk reduces blood sugar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented