തിരുവനന്തപുരം: കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവായി. രജിസ്ട്രേഷന്‍, കിടക്ക, നഴ്സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു. അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 2645 ആയിരിക്കും നിരക്ക്.

സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡിന് 750 രൂപ ഈടാക്കാം. കൂടുതല്‍ ശ്രദ്ധവേണ്ടവരെങ്കിലും ഐ.സി.യു. ആവശ്യമില്ലാത്തവരെ പ്രവേശിപ്പിക്കുന്ന ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റില്‍ 1250, ഐ.സി.യു-1500, വെന്റിലേറ്റര്‍ ഉള്ള ഐ.സി.യു.വിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാമെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ന്നും സൗജന്യചികിത്സ ലഭ്യമാകും. എന്നാല്‍ കോവിഡ് ചികിത്സ സൗജന്യമായിട്ടുള്ള എ.പി.എല്‍. വിഭാഗക്കാര്‍ക്ക് കോവിഡനന്തര ചികിത്സയ്ക്ക് പണം നല്‍കണം. ഇത് എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രി നിരക്ക്

ജനറല്‍ വാര്‍ഡ്

എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍- 2645 അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 2910

ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്

എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 3795 അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 4175

ഐ.സി.യു.

എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 7800 അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 8580

വെന്റിലേറ്ററോടുകൂടി ഐ.സി.യു.

എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 13,800

അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 15,180

Content Highlights: Post Covid19 treatment rates in Kerala announced, Health, Covid19